കാലടി ക്ഷേത്ര കലാസ്വാദക സമിതി പ്രസിദ്ധ തിമില വിദ്വാനായ ശ്രീ പെരുവനം കൃഷ്ണകുമാറിനെ (പെരുവനം തെക്കേ പിഷാരം )സുവർണ്ണ മുദ്ര പുരസ്‌കാരം നൽകി ആദരിച്ചു.
കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന പഞ്ചവാദ്യോൽസവത്തോടനുബന്ധിച്ചാണ് ഈ ആദരം ചടങ്ങ് നടന്നത്. എല്ലാവർഷവും നൽകി വരുന്ന ഈ അഭിമാന പുരസ്‌കാരം മുൻ വർഷങ്ങളിൽ പല്ലാവൂർ രാഘവ പിഷാരോടിയടക്കമുള്ള പ്രഗത്ഭർക്ക് ലഭിച്ചിട്ടുണ്ട്. പഞ്ചവാദ്യം ക്ഷേത്രങ്ങളിൽ സാധാരണ ഉത്സവങ്ങളിലാണ് നടക്കാറ്. എന്നാൽ 24 വർഷമായി ഈ ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചവാദ്യോത്സവം ആസ്വാദനത്തിന് വേണ്ടി മാത്രമാണ് എന്ന പ്രത്യേകതയുണ്ട്.
കൃഷ്ണകുമാറിന്റെ ഭാര്യ കൊടകര ആറേശ്വരം പിഷാരത്ത് അംബിക. മക്കൾ: ഐശ്വര്യ വൈഭവ് ,അശ്വതി, മരുമകൻ വൈഭവ് (ചെറുകാട് പിഷാരം).
ശ്രീ കൃഷ്ണ കുമാറിന് പിഷാരോടി സമാജത്തിന്റെയും തുളസീ ദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ.
പെരുവനം കൃഷ്ണകുമാറിന് സുവർണമുദ്ര പുരസ്‌കാരം നൽകി ആദരിച്ചതിൽ അത്യധികം സന്തോഷിക്കുന്നു. അദ്ദേഹത്തിനു ആശംസകൾ നേരുന്നു
കൃഷ്ണകുമാറിന് അഭിനന്ദനങ്ങളും ആശംസകളും 🌹🙏
അഭിനന്ദനങ്ങൾ