-വിജയൻ ആലങ്ങാട്
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും സീനിയർ വിഭാഗത്തിലെ ആദ്യ പത്ത് സ്ഥാനക്കാരിലൊരാളായി ശ്രീകല അനിൽ കുമാറിനെ തിരഞ്ഞെടുത്തു.
ഫെബ്രുവരി പത്തിന് ഇന്ത്യൻ അംബാസിഡർ പങ്കെടുത്ത ചടങ്ങിലാണ് “CERTIFICATE OF RECOGNITION ” ലഭിച്ചത് .
കഴിഞ്ഞ 12 വർഷമായി ഒമാനിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ശ്രീകല 2018ൽ നടന്ന “SCIENCE TEACHER’S PRESENTATION ” മത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
നെല്ലായി ‘ശോഭനം’ പിഷാരത്തെ കെ പി ഗോവിന്ദൻറെയും ശോഭനയുടെയും മകളാണ് ശ്രീകല. മാണിക്യമംഗലം മുണ്ടങ്ങാമഠം പിഷാരത്തെ അനിൽ കുമാറാണ് ഭർത്താവ്. മകൾ ശ്രീലക്ഷ്മി ഒമാനിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ശ്രീകലക്ക് പിഷാരോടി സമാജത്തിന്റേയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ
7+
Congratulations Sreekala
Congratulations Sreekala
Congrats Sreekala
Congrats