ശ്രീ കലാനിലയം അനിൽ കുമാറിന്റെ മക്കളും ശിഷ്യരുമായ ശ്രീബാലയുടെയും ശ്രീഭദ്രയുടെയും കഥകളി അരങ്ങേറ്റം പൂങ്കുന്നം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് 21-05-2023 ഞായറാഴ്ച വൈകീട്ട് 6.30 നു നടന്നു.
തുടർന്ന് വളരെയധികം പിഷാരോടി കലാകാരന്മാരും മറ്റു കലാകാരന്മാരും പങ്കെടുത്ത ദക്ഷയാഗം കഥകളിയും നടന്നു.
കഥകളി സംഗീതത്തിൽ ആദിത്യൻ പിഷാരോടിയും, ചെണ്ടയിൽ സദനം രഞ്ജിത്തും ശിവനായി കലാനിലയം അനിൽ കുമാറും ഇന്ദ്രനായി അക്ഷയ് സുരേഷ് പിഷാരോടിയും അരങ്ങിലെത്തി.
അരങ്ങിലും പിന്നണിയിലും പ്രവർത്തിച്ച കലാകാരൻമാർ ഇവരാണ്:
പുറപ്പാട്
സിദ്ധാർത്ഥ് ഹരീശ്വരൻ ,
ശ്രീലജ സതീശൻ ,
ശ്രീ ബാലാ അനിൽകുമാർ,
ശ്രീ ഭദ്രാ അനിൽകുമാർ . വേഷം ഒരുക്കുന്നവർ: ശ്രീ കോട്ടക്കൽ സുനിൽ, കോട്ടക്കൽ ഷിജിത്
ദക്ഷയാഗം ( അറിയാതെ മമ മുതൽ )
ദക്ഷൻ : കലാശ്രീ കലാമണ്ഡലംഗോപാലകൃഷ്ണൻ
ഇന്ദ്രൻ : അക്ഷയ് സുരേഷ്
ശിവൻ: ശ്രീ കലാനിലയം അനിൽകുമാർ .
സതി : ശ്രീമതി ഗോപിക രഞ്ജിത് .
വീരഭദ്രൻ : ശ്രീ കോട്ടക്കൽ ഹരീശ്വരൻ.
ഭദ്രകാളി: ശ്രീ കോട്ടക്കൽ സുനിൽ
ഭൂതഗണങ്ങൾ : ഷിജിത്, ശ്രീഭദ്ര.
പൂജാ ബ്രാഹ്മണർ : അക്ഷയ് , ശ്രീബാല .
സംഗീതം : സർവ്വശ്രീ :കലാമണ്ഡലം ഗിരീശൻ , കലാമണ്ഡലം അജേഷ് പ്രഭാകർ , ആദിത്യൻ പിഷാരോടി .
ചെണ്ട : ശ്രീ കോട്ടക്കൽ വിജയ രാഘവൻ , സദനം രഞ്ജിത്.
മദ്ദളം : ശ്രീ കലാനിലയം മണികണ്ഠൻ
ചുട്ടി : ശ്രീ കലാനിലയം പ്രശാന്ത്, കോട്ടക്കൽ രവികുമാർ , കലാമണ്ഡലം നിഖിൽ
അണിയറ : ശ്രീ ഊരകം നാരായണൻ നായർ , കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി ഇരിങ്ങാലക്കുട, കലാനി: ശ്യാംമനോഹർ .
ചമയം: രംഗഭൂഷ, ഇരിങ്ങാലക്കുട .
അവതരണം : ശ്രീ കലാനിലയം അനിൽകുമാർ & പാർട്ടി