യുവ എഴുത്തുകാരി അശ്വതി എ. എസ് രചിച്ച Soulful Soliloquies ഇംഗ്ലീഷ് കവിതാസമാഹാരം എഴുത്തുകാരൻ ശ്രീ സുരേഷ് തെക്കീട്ടിൽ പ്രകാശനം ചെയ്തു.
തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ തുളസീദളം പത്രാധിപർ ശ്രീ ഗോപൻ പഴുവിൽ അദ്ധ്യക്ഷത വഹിച്ച യോഗം പ്രശസ്ത സാഹിത്യകാരൻ ശ്രീ പി എൻ വിജയൻ ഉദ്ഘാടനം ചെയ്തു. ശ്രീ ടി പി ഭരതൻ (റിട്ട. പ്രിൻസിപ്പൽ, പെഴുന്തറ എച്ച് എം എൽ പി സ്കൂൾ) സ്വാഗതം പറഞ്ഞു. മാള കാർമ്മൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി കീർത്തി സോഫിയ പൊന്നച്ചൻ പുസ്തകം ഏറ്റുവാങ്ങി.
ശ്രീ മനു മങ്ങാട്ട് (അസിസ്റ്റന്റ് പ്രൊഫസർ, കവി, കൗൺസിലർ) പുസ്തക പരിചയം നടത്തി.
ശ്രീമതി എ. പി സരസ്വതി (തുളസീദളം ചീഫ് എഡിറ്റർ), ശ്രീമതി ജയ നാരായണൻ പിഷാരടി (റിട്ട പ്രിൻസിപ്പൽ, ഒയാസിസ് ഇന്റർനാഷണൽ സ്കൂൾ, അൽ ഐൻ, യു. എ. ഇ), ശ്രീ ഹരികൃഷ്ണ പിഷാരടി (പിഷാരടി സമാജം പ്രസിഡന്റ്), ശ്രീ സി. പി അച്യുതൻ( തുളസീദളം മുൻ മാനേജർ, പിഷാരടി സമാജം മുൻ ജനറൽ സെക്രട്ടറി), ശ്രീ രവികുമാർ (സംഗീത സംവിധായകൻ), ശ്രീ കെ. പി ബാലകൃഷ്ണ പിഷാരടി (പിഷാരടി സമാജം മുൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, രക്ഷാധികാരി), ശ്രീ രാജ് മോഹൻ എന്നിവർ ആശംസകൾ നേർന്നു.
ശ്രീമതി എ. എസ് അശ്വതി മറുപടി പ്രസംഗം നടത്തി. പ്രശസ്ത എഴുത്തുകാരനും ഇടം ഒൺലൈൻ മാസികയുടെ പത്രാധിപരുമായ ശ്രീ അരവിന്ദാക്ഷൻ പി. എസ് നന്ദി പറഞ്ഞു.
Congratulations and Best Wishes to Smt. A S Aswathi. May God bless her with all his graces.
ശ്രീമതി അശ്വതി AS ന് അഭിനന്ദനങ്ങൾ, കൂടുതൽ ഉയരങ്ങൾ താണ്ടാൻ അനുഗ്രഹീതയാകട്ടെ എന്ന് ആശംസിക്കുന്നു.
Congrats