ബാംഗ്ലൂരിലെ അറിയപ്പെടുന്ന നൃത്ത അദ്ധ്യാപികയും നൃത്ത സംവിധായികയുമായ ശ്രീമതി സ്മിത പിഷാരടി ആദ്യമായി അഭിനയിക്കുന്ന വെളിച്ചം തേടി എന്ന ചലച്ചിത്രം തിരുവനന്തപുരത്ത് നടന്നു കൊണ്ടിരിക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IFFK) യിൽ പ്രദർശിപ്പിച്ചു. ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ ചിത്രം മേളയിൽ വളരെയേറെ ശ്രദ്ധയും അഭിനന്ദനങ്ങളും പിടിച്ചു പറ്റി. സ്മിതക്ക് ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള വേഷമാണ് വെളിച്ചം തേടിയിൽ. ശ്രീ കെ. റിനോഷൻ ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. മറ്റു അഭിനേതാക്കൾ നൊയ്ല ഫ്രാൻസി, നിധിൻ പോപ്പി, പൂജ ശ്രേനൻ, സ്നിഗ്ദ്ധ നായർ, മണികണ്ഠൻ കെ,രക്ഷിത് പവാർ, ശരൺ.
സ്മിത പിഷാരടിയെയും അവരുടെ നർത്തന പ്രതിഭയും വിപുലമായി നമ്മൾ അറിയുന്നത് തൃശ്ശൂരിൽ വെച്ച് നടന്ന പഞ്ചാരിയിൽ സിനിമാതാരം കൂടിയായ കുമാരി ശ്രവണയും സ്മിതയും ചേർന്ന് അവതരിപ്പിച്ച തികച്ചും വ്യത്യസ്തവും മനോഹരവുമായ നൃത്താവിഷ്ക്കാരത്തിലൂടെയാണ്. അതിന്റെ കൊറിയോഗ്രാഫിയും സ്മിതയായിരുന്നു. പഞ്ചാരിയുടെ പ്രൊമോയിലും സ്മിത ഉണ്ടായിരുന്നു.
പുതുമനശ്ശേരി പിഷാരത്ത് ശ്രീ മുരളി പിഷാരടിയും തേനൂർ പിഷാരത്ത് ശ്രീമതി കൃഷ്ണകുമാരിയുമാണ് മാതാപിതാക്കൾ. ഭർത്താവ് വൈദീശ്വരൻ. മക്കൾ വേദാന്ത്, വിശാഖ.
ശ്രീമതി സ്മിത പിഷാരടി ഇനിയുമിനിയും വളരെ ശ്രദ്ധേയമായ വേഷങ്ങളോടെ മലയാള, മലയാളേതര സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കാൻ പിഷാരോടി സമാജവും തുളസീദളവും , വെബ് സൈറ്റും ആശംസിക്കുന്നു.
Aasamsakal
Congratulations and all the best wishes 👍👍👏👏👏👏💐💐💐
Congratulations and best wishes🎉🎉