ശിവപാലതാളം പുരസ്‌കാരം പാലക്കാട്‌ ഡോ. ജയകൃഷ്ണന്

താളവാദ്യങ്ങളിലെ സമഗ്ര സംഭാവനകൾ മുൻനിർത്തി എല്ലാ വർഷവും നല്കി വരാറുള്ള ‘ ശിവപാലതാളം‘ (ലിംക ബുക്സ് നാഷണൽ റെക്കോർഡ് ) അവാർഡിന് ഈ വർഷം പ്രശസ്ത മൃദംഗ വിദ്വാൻ ശ്രീ . പാലക്കാട് ജയകൃഷ്ണൻ അർഹനായി. 2024 ആഗസ്ത് 15 ന് രാവിലെ 10 മണിക്ക് മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ എം. മനോഹരൻ സമ്മാനിക്കും.

മൃദംഗ വിദ്വാൻ തിരുവനന്തപുരം വിജയകുമാർ, ഹരിമോഹനൻ കെ.എസ്, രാജേഷ് തൃക്കരിപ്പൂർ, സംഗീതജ്ഞൻ കെ വി എസ് ബാബു, പ്രോഗ്രാം കോഡിനേറ്റർ മനോജ്‌ എന്നിവരടങ്ങിയ പുരസ്‌കാര നിർണ്ണയ സമിതിയാണ് അവാർഡ് ജേതാവിനെ നിശ്ചയിച്ചത്. ശില്പം, പൊന്നാട, പ്രശസ്തിപത്രം എന്നിവ ഉൾപ്പെടുന്നതാണ് പുരസ്കാരം.

പാലക്കാട്‌ ആർ ശേഷാമണി,പാലക്കാട്‌ ടി ആർ രാജമണി എന്നിവരുടെ ശിഷ്യനായ ഡോ. പാലക്കാട്‌ കെ ജയകൃഷ്ണൻ തൃശ്ശൂർ ആകാശവാണിയിലെ സീനിയർ ഗ്രേഡ് സ്റ്റാഫ്‌ ആർട്ടിസ്റ്റാണ്. കേരള സംഗീത നാടക ആക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, കാഞ്ചി കാമ കോടി പീഠം ആസ്ഥാന വിദ്വാൻ എന്നിവ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ഡോ. പാലക്കാട്‌ കെ ജയകൃഷ്ണന് ആകാശവാണി-ദൂരദർശൻ അംഗീകൃത കലാകാരന്മാരായ മുപ്പത്തഞ്ചോളം ശിഷ്യന്മാരുണ്ട്.

ശ്രീ ജയകൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

1+

Leave a Reply

Your email address will not be published. Required fields are marked *