55 വയസ്സിൽ ശ്രീകൃഷ്ണനായി കഥകളി അരങ്ങേറ്റം കുറിക്കാൻ ശൈലജ ടീച്ചർ

കല്ലുവഴി തെക്കെപ്പാട്ട് പിഷാരത്ത് ശ്രീമതി ടി പി ശൈലജ ആഗസ്ത് 26നു കുചേലവൃത്തത്തിലെ ശ്രീകൃഷ്ണനായി തന്റെ ഏറെക്കാലമായുള്ള ആഗ്രമായ കഥകളി അരങ്ങേറ്റം കുറിക്കുന്നു.

ശ്രീമതി ശൈലജ, കല്ലേക്കുളങ്ങര സായൂജ്യത്തിൽ ശ്രീ പി പി നാരായണന്റെ(പുത്തൂർ പിഷാരം) പത്നിയും GLP സ്കൂൾ കൊപ്പം(പാലക്കാട്) സ്കൂളിലെ പ്രധാന അദ്ധ്യാപികയുമാണ്.

ഇതിനു മുമ്പ് 2019 ൽ രാവിലെ 8 മണി മുതൽ തുടർച്ചയായി ഏകദേശം 14 മണിക്കൂറിനു മുകളിൽ ‘സംപൂർണ രാമായണം’ കഥകളി അവതരിപ്പിച്ചു് URF World Records, Best Of India Records എന്നീ രണ്ടു റെക്കോർഡുകളും സ്വന്തമാക്കിയ വനിതാസംഘത്തിലും ശ്രീമതി ശൈലജ പങ്കെടുത്തിട്ടുണ്ട്.

ശ്രീമതി ശൈലജക്ക് ആശംസകൾ നേരുന്നു.

അവരുടെ അരങ്ങേറ്റത്തെക്കുറിച്ച് വന്ന പത്ര ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

24+

6 thoughts on “55 വയസ്സിൽ ശ്രീകൃഷ്ണനായി കഥകളി അരങ്ങേറ്റം കുറിക്കാൻ ശൈലജ ടീച്ചർ

  1. , Aasomsakal. Abhinandanangal. May this beginning be the starting of A versatile performance of the cherished art for a pretty long period.

    0
  2. ശ്രീമതി ഷൈലജ ടീച്ചർക്കു അഭിനന്ദനങ്ങൾ

    0
  3. ഷൈലജ ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു

    0
  4. ശൈലജ ടീച്ചർക്ക് എല്ലാവിധ ആശംസകളും നേരുന്നു 🙏

    1+

Leave a Reply

Your email address will not be published. Required fields are marked *