പൂരത്തിന് ബദലൊരു ചെറു ഉത്സവം തീർത്ത് സർഗ്ഗോൽസവം

ഡിസംബർ 18ന് സമാജം ആസ്ഥാന മന്ദിരത്തിലുയർന്ന സർഗ്ഗോൽസവത്തിന് ഇന്നലെ രാത്രി ഉത്സവക്കൊടിയിറങ്ങി.

ഈയിടെ അന്തരിച്ച കഥ കളി പ്രതിഭ കലാ മണ്ഡലം വാസു പിഷാരോടിയുടെ പേർ നൽകിയ കലാമണ്ഡലം വാസുപിഷാരോടി നഗറിൽ അദ്ദേഹത്തിന്റെ ഫോട്ടോക്ക് മുന്നിൽ വിളക്ക് കൊളുത്തി, മാല ചാർത്തി,പൂക്കൾ അർപ്പിച്ച് ജനറൽ സെക്രട്ടറിയുടെ അനുസ്മരണ വാക്കുകളിലൂടെ ആ ആത്മ പുണ്യവും അനുഗ്രഹവുമേറ്റാണ് ചടങ്ങുകളിലേക്ക് കടന്നത്. ആ സാന്നിദ്ധ്യാനുഗ്രഹം ഒപ്പമുണ്ടായിരുന്നു എന്നതിന് മൊത്തം പരിപാടികൾ ഗംഭീരമായി എന്നത് തന്നെയല്ലേ തെളിവ്?

സർഗ്ഗോത്സവം ഏറ്റവും ശ്രദ്ധിക്കപ്പെടാൻ പോകുന്നത് ഉദ്ഘാടനത്തിലൂടെയും ഉദ്ഘാടകനിലൂടെയും അദ്ദേഹത്തിന്റെ ഉദ്ഘാടക ഭാഷണത്തിലൂടെയും ആകും. ഹരിയാനയിലെ ദീൻബന്ധു ചോട്ടുറാം യൂണിവേഴ്സിറ്റി ഓഫ് സയൻസസ് &ടെക്‌നോലോളജിയുടെ വൈസ് ചാൻസലർ പ്രൊഫസർ ഡോക്ടർ ശ്രീ ആനായത്ത് രാജേന്ദ്രകുമാർ ആയിരുന്നു ഉദ്ഘാടകൻ. സർക്കാരിന്റെ ഏറ്റവും ഉന്നതിയിലുള്ള ഇത്തരമൊരു പദവിയിലെത്തുന്ന ഒരേയൊരു പിഷാരോടിയാകും ഇദ്ദേഹം. അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞ സ്വന്തം അനുഭവങ്ങൾ ഭാവി തലമുറക്ക് പഠന വിഷയമാകണം. ഇത്രയും ഉന്നതനായ വ്യക്തി സമാജത്തിന്റെ സർഗ്ഗോത്സവം ഉദ്ഘാടനം ചെയ്യാനായി ഹരിയാനയിൽ നിന്നും എത്തി എന്നത് നമുക്കെങ്ങനെ മറക്കാനൊക്കും?

പരിപാടികളിൽ പങ്കെടുത്ത ഓരോ ശാഖയും ഓരോ കലാകാരനും കലാകാരിയും കുരുന്നുകളടക്കം ഒന്നിനൊന്നു മികച്ച സർഗ്ഗശേഷി പ്രകടിപ്പിച്ചു.

എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട്, ആഹ്ളാദിപ്പിച്ചു കൊണ്ട്, അറുനൂറിൽപരം പ്രേക്ഷകർ സാക്ഷികളായി എത്തി.

പലപ്പോഴും പ്രേക്ഷകർ പരിപാടികളിൽ അവരറിയാതെത്തന്നെ പങ്കാളികളായി.

ഏറ്റവും അർഹരായ 16 വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സ്നേഹാദരങ്ങൾ സമർപ്പിക്കാൻ നമുക്കായി. അവരുടെ പ്രൌഡ്ഢ ഗംഭീരമായ മറുപടികൾ പ്രഭാഷണങ്ങൾ പോലെ അനുഭവവും അറിവും പകർന്നു.

അവതാരകരുടെ മികച്ച പ്രകടനം ഏറെ ശ്രദ്ധേയമായി.

കലാ പരിപാടികളിൽ മെഗാ തിരുവാതിരയെപ്പറ്റി പ്രത്യേകം പരമാർശിക്കേണ്ടതുണ്ട്. നമ്മുടെ സമുദായത്തിലെ ഒട്ടു മിക്ക വനിതകളും ഒന്നാന്തരം കലാകാരികൾ തന്നെയാണെന്ന് തിരുവാതിര തെളിയിച്ചു.

ക്ലിക്ക് സിത്താരയുടെ ബാനറിൽ അനൂപ് രാഘവൻ സംവിധാനം ചെയ്ത, ഒരു പിഷാരോടി സംരംഭം എന്ന് തന്നെ പറയാവുന്ന മാലക്കഥ എന്ന ചെറു ചിത്രം റിലീസ് ചെയ്യാനെത്തിയ ബഹ്‌റൈൻ മലയാളിയും സിനിമാതാരവും പ്രശസ്ത പ്രവാസി നാടക സംവിധായകനും ആയ ശ്രീ പ്രകാശ് വടകരയുടെ സാന്നിദ്ധ്യവും പ്രോത്സാഹന വാക്കുകളും നമുക്ക് അഭിമാനം പകർന്നു.

ഏറ്റവും അനുയോജ്യമായ അവതരണ ഗാനമാണ് ഇന്നലെ ഉയർന്നത്. അതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും സ്മരിക്കുന്നു.

ശാഖകളുടെ സാമ്പത്തിക സഹകരണവും പ്രത്യേകം പരമാർശിക്കേണ്ടതുണ്ട്.

പെരുവനം കൃഷ്ണകുമാറിന്റെയും ജയകൃഷ്ണന്റെയും നേതൃത്വത്തിൽ നടന്ന കേളി മുതൽ അവസാനത്തെ ദേശീയ ഗാനമടക്കം അവിസ്മരണീയമായ അനുഭവമാണ് എല്ലാവരും ചേർന്നൊരുക്കിയത്.

ദിവസങ്ങളോളം നീണ്ടു നിന്ന ഒരുപാട് പേരുടെ അത്യദ്ധ്യാനത്തിന്റെ ഫലപ്രാപ്തിയാണ് വേദിയിൽ ഉണ്ടായത്.പലരും എത്തിയത് ദൂര ദിക്കുകളിൽ നിന്നാണ്.

നമ്മുടെ പരിമിതികളിൽ സംഭവിച്ച കുറവുകളെല്ലാം സ്വന്തം കുടുംബത്തെപ്പോലെ കണക്കാക്കി സഹിച്ച് നെഞ്ചോട് ചേർത്ത് നിർത്തി എന്നതും ഉള്ളിൽ നിറയുന്നു.

സർഗ്ഗോത്സവത്തിനു മീഡിയ കവറേജ് നൽകാൻ സഹായിച്ച ഫ്‌ളവേഴ്‌സ് ടി വി CFO ശ്രീ ഋഷികേശ് പിഷാരോടിക്കുള്ള നന്ദിയും പ്രത്യേകം അറിയിക്കട്ടെ.

ഇത്

നമ്മുടെ ഒത്തൊരുമയുടെ, അദ്ധ്വാനത്തിന്റെ മഹാ വിജയം.

ഈ സ്നേഹോത്സവം

ഇനിയുള്ള തുടർച്ചകൾക്ക് പ്രചോദനം.

നിറമാല….. പഞ്ചാരി

ഇനി ചരിത്രത്തിലേക്ക് സർഗ്ഗോത്സവവും.

സർഗ്ഗോൽസവത്തെ സർഗ്ഗ സംഭവമാക്കി മാറ്റിയ എല്ലാവർക്കും

കമ്മിറ്റിയുടെ

നന്ദി… നന്ദി… നന്ദി

രക്ഷാധികാരി- ടി പി മോഹന കൃഷ്ണൻ

ചെയർമാൻ/പ്രസിഡണ്ട് – എ. രാമചന്ദ്ര പിഷാരോടി

ജനറൽ സെക്രട്ടറി – കെ. പി ഹരികൃഷ്ണൻ

കൺവീനർ – രാജൻ സിത്താര

ജോയിന്റ് കൺവീനർ – ഗോപൻ പഴുവിൽ

മറ്റെല്ലാ കമ്മിറ്റി അംഗങ്ങളും.

Click here to view the photos of the event.

http://samajamphotogallery.blogspot.com/2022/12/22_23.html

5+

One thought on “പൂരത്തിന് ബദലൊരു ചെറു ഉത്സവം തീർത്ത് സർഗ്ഗോൽസവം

  1. പിഷാരടിസമാജം സംഘടിപ്പിച്ച സർഗ്ഗോൽസവം അവിസ്മരണീയമായ ഒരു സംഭവമാണ്, നമുക്കേവർക്കും പ്രിയങ്കരനായ വൈസ്ചാൻസലർ പ്രൊഫസർ ഡോക്ടർ രാജേന്ദ്രപിഷാരടിയുടെ ആഹ്വാനങ്ങൾ നമ്മുടെ യുവതലമുറക്ക് കരുത്ത് പകരട്ടെ എന്നും ആശംസിക്കുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *