സംവിധാന രംഗത്തേക്ക് ഒരു പിഷാരോടി കൂടി

സിനിമാ സംവിധാന രംഗത്തേക്ക് ഒരു പിഷാരോടി കൂടി എത്തുന്നു. സോമന്റെ കൃതാവ് എന്ന ഒക്ടോബർ 6നു റിലീസ് ചെയ്ത മലയാളം ചിത്രത്തിന്റെ സംവിധായകനായാണ് രോഹിത് നാരായണൻ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

വിനയ് ഫോർട്ട്, ഫറാ ശിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം മാസ്റ്റർ വർക്ക്സ് സ്റ്റുഡിയോസും, രാഗം മൂവീസ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു.

2019ൽ Kaboom എന്ന ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് രോഹിത് തന്റെ സംവിധാന പാടവം തെളിയിച്ചത്. തുടർന്ന് പതിനെട്ടാം പടി, ഹൈ ഐ ആം ടോണി, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, അനുരാഗ കരിക്കിൻ വെള്ളം, കവി ഉദ്ദേശിച്ചത് തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

ആലത്തൂർ കാട്ടുശ്ശേരി പിഷാരത്ത് ശ്രീ നാരായണൻ(ജയൻ)ന്റെയും മുണ്ടൂർ അനുപുരത്ത് പിഷാരത്ത് നന്ദിനി നാരായണന്റെയും മകനാണ് രോഹിത്. സഹോദരൻ: രഞ്ജിത്ത് നാരായണൻ.

രോഹിത്തിന് സംവിധാന രംഗത്ത് കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം പിഷാരോടി സമാജവും വെബ് സൈറ്റും തുളസീദളവും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

സിനിമയുടെ ട്രെയ്‌ലർ കാണാം

 

21+

10 thoughts on “സംവിധാന രംഗത്തേക്ക് ഒരു പിഷാരോടി കൂടി

  1. A great initiative. Still more expecting from this new talented pisharody. Blessings for a bright future. 🌹

    1+
  2. വളരെ സന്തോഷം. N N ചേട്ടന്റെയും ബാബുവിന്റെയും രാംദാസിന്റെയും പാത പിന്തുടരാൻ രോഹിതിനു കഴിയട്ടെ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ.

    1+
  3. Vijayasamsakal👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏💐

    1+
  4. Hearty congratulations to Mr. Rohit Narayanan. His journey from Asst. Director to Director now reached a reality. Best wishes to him for a bright future in the film world. His patience and untiring efforts to reach the goal set by himself proved success. Appreciate your enthusiasm and pray this film may be lead you to the unlimited opportunities in future.

    0
  5. രോഹിത്തിന് അഭിനന്ദനങ്ങൾ, ആശംസകൾ! മികച്ച ഒരു സംവിധായകനാവാൻ കഴിയട്ടെ.

    0
  6. ശ്രീ.രോഹിത്തിനു അഭിനന്ദനങ്ങളും ആശംസകളും. ഈ സിനിമ ആദ്യ ദിവസം തന്നെ കണ്ടു. വളരെ ആസ്വദിച്ചു 👍

    0

Leave a Reply

Your email address will not be published. Required fields are marked *