കവി കുറത്തിയാടന്‍ പ്രദീപിന്റെ സ്മരണാര്‍ത്ഥം, കണിപ്പറമ്പില്‍ കുടുംബം നല്‍കുന്ന പ്രഥമ ‘കുറത്തിയാടന്‍ പ്രദീപ് സ്മാരക കാവ്യ പുരസ്‌കാരത്തിന്‘ കവയിത്രി, എറണാകുളം വടക്കന്‍ പറവൂര്‍ പെരുവാരം പിഷാരത്ത് “രമ പിഷാരടി” അര്‍ഹയായി.
രമയുടെ ‘അന്തര്യാമി‘ എന്ന കവിതക്കാണ് പുരസ്‌കാരം ലഭിച്ചത്. 5001 രൂപയും പ്രശസ്തി പത്രവും മൊമൻ്റോയുമാണ് പുരസ്കാരത്തിൻ്റെ ഭാഗമായി നൽകുന്നത് എന്ന് സംഘാടകർ അറിയിക്കുന്നു.
പ്രശസ്ത കഥകളി നടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയും, അദ്ധ്യാപികയായിരുന്ന കമല പിഷാരസ്യാരുടെയും മകളാണ് രമ.
മുൻ തുളസീദളം ചീഫ് എഡിറ്റർക്ക് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ.
4+
Congrats