കഞ്ചിക്കോട്ടെ ഗ്യാസ് ചോർച്ച, ധീര നീക്കത്തിലൂടെ ദുരന്തമൊഴിവാക്കി രമ്യ

 

വനിതാ ദിനത്തിൽ നമുക്കിടയിലെ ഒരു വനിത നടത്തിയ പതറാത്ത ചുവട്‌വെയ്പ്പാണ് ഒരു പക്ഷെ ഒരു വൻ ദുരന്തത്തിലേക്ക് നീങ്ങിയേക്കാവുന്നൊരു ഗ്യാസ് ചോർച്ചയെ മണിക്കൂറുകൾക്കുള്ളിൽ ഒഴിവാക്കിയത്.

കഞ്ചിക്കോട് ഹിൽവ്യൂ നഗറിലെ ഭരതത്തിലെ രമ്യ താൻ ഉദ്യോഗം ചെയ്യുന്ന പ്രൈം പ്ലസ് പോളിമേഴ്‌സിന്റെ തൊട്ടടുത്തായി വലിയ ശബ്ദത്തോടെ ഗ്യാസ് പൈപ്പ് പൊട്ടിയപ്പോൾ പുറത്തെത്തുകയും വാതക ചോർച്ച മനസ്സിലാക്കി സംയമനത്തോടെ ഉടൻ പാലക്കാട്, കഞ്ചിക്കോട് ഫയർ സ്റ്റേഷനുകളിലേക്കും സിറ്റി ഗ്യാസ് പൈപ്പ് ലൈൻ കമ്പനിയിലേക്കും വിളിച്ചറിയിക്കുകയും അവർ എത്തും വരെയും എത്തിയ ശേഷവും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുകയായിരുന്നു.

പ്രൈം പ്ലസ് പോളിമേഴ്‌സിൽ 15 വർഷമായി ജോലി ചെയ്യുന്ന കരിമ്പുഴ പഴയ പിഷാരത്ത് രമ്യ ഇപ്പോൾ അവിടത്തെ ചീഫ് അക്കൗണ്ടന്റ് ആണ്. ഭർത്താവ് മുണ്ടയിൽ പിഷാരത്ത് രാധാകൃഷ്ണൻ. മക്കൾ കൃഷ്ണ, ഭരത്(വിദ്യാർഥികൾ). തൃപ്പാളൂർ പിഷാരത്ത് പരേതനായ ഭരത പിഷാരോടിയുടെയും കരിമ്പുഴ പഴയ പിഷാരത്ത് രമ പിഷാരസ്യാരുടെയും മകളാണ് രമ്യ.

പാലക്കാട് ശാഖാ അംഗമായ രമ്യക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിനെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

38+

8 thoughts on “കഞ്ചിക്കോട്ടെ ഗ്യാസ് ചോർച്ച, ധീര നീക്കത്തിലൂടെ ദുരന്തമൊഴിവാക്കി രമ്യ

  1. It’s great because her intervention is in the apt time so that a disaster was avoided . Smt Remya deserve congratulations.

    0

Leave a Reply

Your email address will not be published. Required fields are marked *