സംവിധായകൻ രമേഷ് പിഷാരോടിയുടെ മൂന്നാമത്തെ ചിത്രത്തിന്റെ സ്ക്രിപ്റ്റ് പണികൾ പുരോഗമിക്കുന്നതായി രമേഷ് പിഷാരടി അറിയിച്ചു.
മോഹന്‍ലാല്‍, ഈശോ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ സുനീഷാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.
നിര്‍മ്മാണം ആന്റോ ജോസഫ് ഫിലിം കമ്പനിയും, പ്രൊഡക്ഷന്‍ ഡിസൈനര്‍.ബാദുഷ എന്‍ എം ഉം ആണ്.
ആദ്യ രണ്ടു ചിത്രങ്ങളായ പഞ്ചവർണ്ണ തത്ത, ഗാനഗന്ധർവ്വൻ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് രമേഷ് തന്റെ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
9+
രമേഷ് പിഷാരടിക്കു വിജയാശംസകൾ നേരുന്നു 🌹