രാമായണ കഥാകഥനത്തിന് ഇന്ന് ധന്യസമാപ്തി

ഉത്തര രാമായണം കഥാകഥനത്തിന് ഇന്ന് ശ്രീരാമചന്ദ്രന്റെ മഹാപ്രസ്ഥാന കഥയോടെ ധന്യസമാപ്തിയായി.

കർക്കടകം 32 നു, ഈ വർഷം മുതൽ ഇദം പ്രഥമമായി തുടങ്ങിയ ഉത്തര രാമായണ കഥാ ഭാഗങ്ങളിലൂടെയുള്ള ഒരു യാത്രയിൽ ഒന്നാം ദിവസം ശ്രീ കെ പി ഹരികൃഷ്ണൻ ശ്രീരാമ സന്നിധിയിലേക്ക് അഗസ്ത്യാദികളുടെ വരവ്,
രാക്ഷസകുലോത്പത്തി, വൈശ്രവണൻ്റെ ഉത്ഭവം, യക്ഷരക്ഷസ്സുകളുടെ ഉത്ഭവം എന്നീ കഥകൾ വിശദമാക്കിപ്പറഞ്ഞു .

രണ്ടാം ദിവസം ആചാര്യൻ ശ്രീ. രാജൻ രാഘവൻ മാലിവധം, രാവണാദികളുടെ ഉത്ഭവം, രാവണാദികളുടെ തപസ്സ് , രാവണാദികളുടെ വരലാഭം, പ്രഹസ്ത ദൗത്യം, കൈലാസോദ്ധാരണം എന്നീ ഭാഗങ്ങളാണ് വിവരിച്ചു തന്നത്.

മൂന്നാം ദിവസം ശ്രീമതി സാവിത്രി നന്ദകുമാർ അനാരണ്യ ശാപം, രാവണ ബന്ധനം, രാവണ മോചനം, നാരദയമ സംഭാഷണം, നരകദർശനം, രാവണ യമ യുദ്ധം, നാഗ ലോകാദി വിജയം , ദിവ്യാംഗനാപഹരണം, നളകുബര ശാപം, സ്വർഗ്ഗ വിജയം, രാവണ ഇന്ദ്രയുദ്ധം തുടങ്ങിയ കഥാ സന്ദർഭങ്ങളിലൂടെയും ശ്രോതാക്കളെ നയിച്ചു.

നാലാം ദിവസം ശ്രീമതി രാജേശ്വരി മുരളീധരൻ പ്രശസ്തങ്ങളായ സീതാ പരിത്യാഗം, നൃഗ ചരിതം, നിമി ചരിതം, യയാതി ചരിതം എന്നീ കഥാ ഭാഗങ്ങളിലൂടെയാണ് ശ്രോതാക്കളെ കൂട്ടിക്കൊണ്ടു പോയത്.

തുടർന്ന് ഇന്ന് അഞ്ചാം ദിവസം ശ്രീ കെ പി ഹരികൃഷ്ണൻ ലവണാസുര വധോദ്യമം സൗദാസൻ്റെ ചരിത്രം, ലവണാസുര വധം, ശംബൂകൻ്റെ മോക്ഷ പ്രാപ്തി, സുദേവ ചരിതം, ദണ്ഡരാജൻ്റെ ചരിതം, അശ്വമേധയാഗം,
സീതയുടെ തിരോധാനം, ഗന്ധർവ്വ നിഗ്രഹം, ലക്ഷ്മണ പരിത്യാഗം എന്നിവക്ക് ശേഷം മഹാ പ്രസ്ഥാനം, ബ്രഹ്മാവിന്റെ സ്തുതി എന്നീ കഥാ ഭാഗങ്ങളോടെ ഈ കഥാ കഥന സപര്യക്ക് വിരാമമിട്ടു.

രാമായണ പാരായണങ്ങൾക്ക് ശേഷം പൂർവ്വോത്തര ഭാഗങ്ങൾ കൂടി അംഗങ്ങളുടെ അറിവിലേക്കായി ഒരുക്കാം എന്ന് സമ്മതിച്ച ആചാര്യൻ ശ്രീ രാജൻ രാഘവനും, അതിന് തയ്യാറായി വന്ന ഓരോ കാഥികൻമാരോടും, ഈ കഥകൾ നേരിട്ടും, യുട്യൂബ് വഴി പിന്നീടും ശ്രവണം ചെയ്ത ഓരോരുത്തര്ക്കും ഞങ്ങൾക്കുള്ള നന്ദി അറിയിക്കട്ടെ.

വരും വർഷങ്ങളിലും ഓരോ ശാഖകളിൽ നിന്നുമുള്ള കൂടുതൽ പങ്കാളിത്തത്തോടെ ഈ സംരംഭം ഇനിയും തുടർന്ന് കൊണ്ടു പോകുവാൻ ഞങ്ങൾക്ക് കരുത്തേകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട്, തുടർച്ചയായ അഞ്ചാം വർഷവും ഈ സപര്യയിൽ ഞങ്ങളോടൊപ്പം നിന്ന സമാജം കേന്ദ്ര ഭാരവാഹികൾ, വിവിധ പാരായണക്കാർ, പ്രഭാഷകർ, ശ്രോതാക്കൾ എല്ലാവർക്കും ഞങ്ങൾക്കുള്ള നന്ദി അറിയിക്കട്ടെ.

വെബ് ടീം

ഇനിയും കാണാത്തവർക്ക് കഥകൾ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്

Day 1 –

https://youtube.com/live/Sxd6mGYhraI?feature=share

Day 2 –

https://youtube.com/live/0bHTx1-JYPw?feature=share

Day 3 –

https://youtube.com/live/ztb2ZVmEnk4?feature=share

Day 4 –

https://youtube.com/live/we7N1dGm58M?feature=share

Day 5 –

https://youtube.com/live/JILTVxf4sx4?feature=share

1+

Leave a Reply

Your email address will not be published. Required fields are marked *