ധന്യമീ രാമായണ സത്സംഗം

സമാജ ചരിത്രത്തിലെ നാലാം അദ്ധ്യാത്മ രാമായണ സത്സംഗം കർക്കടകം 30 ചൊവ്വാഴ്ച വൈകീട്ട് സമാജം ആസ്ഥാന മന്ദിരത്തിൽ നടന്ന പാരായണ സമർപ്പണത്തോടെ സമാപിച്ചു.

ആചാര്യൻ ശ്രീ രാജൻ രാഘവൻ ശ്രീരാമ ചിത്രത്തിനു മുമ്പിൽ നിലവിളക്ക് കൊളുത്തിയതോടെ മുപ്പതാം ദിന സത്സംഗത്തിന് തുടക്കമായി. ശ്രീ കെ പി ഹരികൃഷ്ണൻ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു കൊണ്ട് ഏവർക്കും സ്വാഗതമാശംസിക്കുകയും പാരായണക്കാരെ പരിചയപ്പെടുത്തുകയും ചെയ്തു.

ദേവിക ഹരികൃഷ്ണനും ഗോവിന്ദ് ഹരികൃഷ്ണനും ചേർന്ന് നടത്തിയ പ്രാർത്ഥനക്ക് ശേഷം ശ്രീമതി ഉഷ ചന്ദ്രൻ പാരായണത്തിന് തുടക്കമിട്ടു. തുടർന്ന് ശ്രീമതിമാർ രാജേശ്വരി മുരളീധരൻ, ജയശ്രീ രാജൻ, ശ്രീ വിജയൻ ചെറുകര, ശ്രീമതി എ പി സരസ്വതി തുടങ്ങിയവരും പാരായണം നടത്തിയ ശേഷം അന്നവിടെ സന്നിഹിതരായ ഏവരും ചേർന്നു പാരായണം ചെയ്ത ഫലശ്രുതിയോടെ പാരായണത്തിന് സമാപനമായി.

ആചാര്യൻ ശ്രീ രാജൻ രാഘവൻ അന്നത്തെ പാരായണ ഭാഗങ്ങളെക്കുറിച്ചും, രാമായണ ചിന്തകളിലേക്കുറിച്ചും വിവരിച്ച്, അറിഞ്ഞുള്ള രാമായണം വായനയിലൂടെ നാം മര്യാദാ പുരുഷോത്തമന്മാരാവേണ്ട ആവശ്യകതയിലേക്കും ശ്രോതാക്കളെ കൂട്ടിക്കൊണ്ടു പോയി.

തുടർന്ന് ശ്രീ ജി ആർ ഗോവിന്ദൻ ആലപിച്ച മൈസൂർ വാസുദേവാചാര്യയുടെ ബ്രോച്ചെവ രഘുവര എന്ന പ്രശസ്തമായ കീർത്തനം ആലപിച്ചു.

തുടർന്ന് മംഗളാരതിക്ക് ശേഷം വെബ് അഡ്മിൻ സമാജത്തിനും പാരായണക്കാർക്കും വേണ്ടി ആചാര്യൻ ശ്രീ രാജൻ രാഘവനെ ആദരിച്ചു കൊണ്ട് ഈ സത്സംഗത്തിൽ പങ്കാളികളായ ഏവർക്കും സമുചിതമായ നന്ദി പ്രകാശിപ്പിച്ചു.

ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ ഈ സത്സംഗം നാലാം വർഷവും തുടർന്ന് കൊണ്ട് പോകുന്നതിന് വെബ്‌സൈറ്റ് ടീമിനും ആചാര്യനും പാരായണം ചെയ്ത ഏവർക്കും പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട് നാലാം അദ്ധ്യാത്മ രാമായണ സത്സംഗത്തിന് സമാപനമായി.

To watch the event please click on the Youtube link below.

5+

Leave a Reply

Your email address will not be published. Required fields are marked *