പിഷാരോടി സമാജം വെബ്‌സൈറ്റിന്റെ ആഭിമുഖ്യത്തിൽ 2020 മുതൽ വർഷം തോറും നടത്തി വരുന്ന അദ്ധ്യാത്മ രാമായണ പാരായണ സത്സംഗം കർക്കിടകം ഒന്ന്(ജൂലൈ 17)നു സമാരംഭിക്കുന്നു.
ഈ വർഷവും ഓൺലൈൻ ആയാണ് സത്സംഗം സംഘടിപ്പിച്ചിരിക്കുന്നതെന്നാലും, മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പാരായണത്തിന്റെ ഉദ്‌ഘാടനം തൃശൂർ പഴയനടക്കാവ് എരിഞ്ഞേരി കാർത്യായനി ക്ഷേത്രത്തിൽ വെച്ച് പ്രമുഖ ആചാര്യൻ ഭാഗവതശ്രീ കിഴക്കേടത്ത് മാധവൻ നമ്പൂതിരിയുടെ പ്രഭാഷണത്തോടെയും തുടർന്ന് ആചാര്യൻ രാജൻ രാഘവനും തൃശൂർ ഭാഗത്തുനിന്നുമുള്ള 4 പേരുടെ നേരിട്ട് അവിടെ എത്തിയുള്ള പാരായണത്തോടെയും വൈകീട്ട് 6.30 നു നടത്തുവനാണ് തീരുമാനിച്ചിട്ടുള്ളത്.
രണ്ടാം ദിവസം മുതൽ നാം മുൻ വർഷങ്ങളിൽ നടത്തിയ പോലെ ഓൺലൈൻ വഴി രാത്രി 8 മണിക്ക് തന്നെയാണ് പാരായണം. പാരായണത്തിന്റെ തത്സമയ FB ലൈവ് സമാജം FB അക്കൗണ്ട് വഴി ലഭ്യമാക്കുന്നതാണ്.
വായനക്ക് ഇനിയും പേര് തരുവാൻ ആഗ്രഹമുള്ളവർ ഗൂഗിൾ ഫോം വഴി പേര് തരുവാൻ അഭ്യർത്ഥിക്കുന്നു.
തൃശൂരിലുള്ള എല്ലാ അംഗങ്ങളെയും ആദ്യ ദിനത്തിലെ ഉദ്‌ഘാടന വേദിയിലേക്ക് നേരിട്ടെത്തുവാൻ സ്വാഗതം ചെയ്യുന്നു.
എന്ന്,
കെ പി ഹരികൃഷ്ണൻ,
ജന. സെക്രട്ടറി