കേരള കൗമുദി ദിനപത്രം തങ്ങളുടെ സെപ്തംബർ 18 ഇറക്കിയ വാരാന്ത്യ പതിപ്പിൽ “കഥകളുടെ മാലകൾ കൊരുത്ത് പിഷാരോടി സാർ” എന്ന പേരിലൊരു ഫീച്ചർ പ്രസിദ്ധീകരിക്കുകയുണ്ടായി.
“രാജൻ അംബാലയം” എന്ന തൂലികാ നാമത്തിൽ കഥകൾ എഴുതുന്ന കണ്ടിയൂർ പിഷാരത്ത് പ്രൊഫസർ എൻ. എ. കേശവ പിഷാരോടി എന്ന എഴുത്തുകാരനെ ക്കുറിച്ചായിരുന്നു പ്രസ്തുത ലേഖനം.
തുളസീദളത്തിലും പലവട്ടം അദ്ദേഹത്തിന്റെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ഏറ്റവും ഒടുവിൽ സർപ്പക്കാവ് എന്ന പേരിൽ 2021 ഓണപ്പതിപ്പിൽ,ആഗസ്ത് ലക്കം).
ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ ഇവയാണ്.
നോവൽ – പഴമക്കും പുതുമക്കും ഇടയിൽ, ഗുഹ, പ്രസാദം.
ചെറുകഥാ സമാഹാരങ്ങൾ – ഉറയുന്ന സർപ്പങ്ങൾ, മല മുകളിലെ സ്വർഗ്ഗം, ദൈവം പത്മവ്യൂഹത്തിൽ.
ഏകാങ്കം -അടിയൊഴുക്കുകൾ
ലേഖനങ്ങൾ – ചെറുകാടിന്റെ നോവലുകൾ, കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
നൂലേലിൽ പിഷാരത്ത് അച്യുത പിഷാരോടിയുടെയും കണ്ടിയൂർ പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും മകനായ രാജൻ എന്ന കേശവ പിഷാരോടിയുടെ പത്നി പരേതയായ കിടങ്ങൂർ പടിഞ്ഞാറേടത്ത് പിഷാരത്ത് പി. എൽ. കമല ബായിയും മക്കൾ സുജാത, ശ്രീജ, ശ്രീലജ എന്നിവരുമാണ്.
ഫീച്ചർ വായിക്കാം..
ശ്രീമാൻ കേശവ പിഷാരടി യെ ഹാർദ്ദമായി അഭിനന്ദിക്കുന്നു
കേശവപി ഷാരോടിക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ
രാജേട്ടാ അഭിനന്ദനങ്ങൾ… ഇനിയും എഴുതുക… രാജു വെന്നിമല,