കോട്ടക്കൽ ഗോപാല പിഷാരോടിക്ക് പുത്തൂർ തിരുപുരായ്ക്കൽ പുരസ്‌കാരം

 

പുത്തൂർ (പാലക്കാട്) തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്ര കൂത്തഭിഷേകം-താലപ്പൊലി(പുത്തൂർ വേല)യോടനുബന്ധിച്ചു നൽകുന്ന പുത്തൂർ തിരുപുരായ്ക്കൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

കോട്ടക്കൽ ഗോപാല പിഷാരോടി(കഥകളി സംഗീതം), കേളത്ത് അരവിന്ദാക്ഷ മാരാർ ( മേളം), കുംഭൻ ഇല്ലത്ത് രാജൻ നമ്പൂതിരി(തിടമ്പ് നൃത്തം) എന്നിവരാണ് പുരസ്‌കാരങ്ങൾക്ക് അർഹരായത്. അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്‌കാരം എരണ്ടപ്പുറത്ത്കാട് മോഹനൻ നമ്പൂതിരി(വേട്ടേക്കരൻ പാട്ട് കോമരം)ക്കും നൽകും.

പുരസ്കാരങ്ങൾ(12000രൂപ) വേലയോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ സമാപന ദിവസം, 04-04-2022 നു വൈകീട്ട് വിതരണം ചെയ്യുന്നു.

ശ്രീ ഗോപാല പിഷാരോടിക്ക് സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

8+

4 thoughts on “കോട്ടക്കൽ ഗോപാല പിഷാരോടിക്ക് പുത്തൂർ തിരുപുരായ്ക്കൽ പുരസ്‌കാരം

  1. കോട്ടക്കൽ ഗോപാല പിഷാരടിക്കു കഥകളി സംഗീതത്തിന് പുരസ്‌കാരം ലഭിച്ചതിൽ അനുമോദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *