യു എസിലെ മിനസോട്ട സർവ്വകലാശാലയിൽ അസി. പ്രഫസർ ആയ പ്രശസ്ത ശാസ്ത്രജ്ഞൻ കൈലാസപുരത്ത് ഡോ. പ്രമോദ് പിഷാരോടി ഇന്നലെ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ച് ഇടക്കയിൽ അരങ്ങേറ്റം കുറിച്ചു. ഇടക്ക വിദ്വാൻ തൃപ്പൂണിത്തുറ കൃഷ്ണദാസിൽ നിന്നുമാണ് പ്രമോദ് 2019 മുതൽ ഓൺലൈൻ ക്‌ളാസിലെ പഠനം തുടങ്ങിയത്.
മൂന്നാം ക്ലാസുകാരിയായ മകൾ പാർവ്വതി കർണ്ണാടക സംഗീതത്തിലാണ് അരങ്ങേറ്റം കുറിച്ചത്. മൈസൂർ സ്വദേശിനി സ്മൃതി സത്യനാരായണനാണ് പാർവ്വതിയുടെ ഗുരു.
പാർക്കിൻസൺ രോഗത്തിന് ഇമേജ് മാപ്പിങ്ങിലൂടെ കൂടുതൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്ന കണ്ടുപിടുത്തത്തിലൂടെയും മാർക്ക് സക്കാർബർഗിന്റെ ഭാര്യ പ്രിസില്ല ചാൻ രൂപം കൊടുത്ത ചാൻ സക്കർബർഗ് ഇനിഷ്യറ്റിവിന്റെ ഗവേഷണ ഗ്രാന്റ് നേടിയതിലൂടെയും പ്രസിദ്ധനായ ശാസ്ത്രജ്ഞനാണ് ഡോ. പ്രമോദ് പിഷാരടി.
ഭാര്യ: രാധിക. മകൻ വാസുദേവ്.
ഡോ. പ്രമോദ് പിഷാരടിക്കും പാർവ്വതിക്കും പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ഭാവുകങ്ങൾ !
Great👍. അച്ഛനും മകളും അഭിനന്ദനങ്ങൾ.
Congratulations
No comment at present.