പ്രിയപ്പെട്ട അംഗങ്ങളെ,
പിഷാരോടി പിൽഗ്രിമേജ് ട്രസ്റ്റിന്റെ കീഴിലുള്ള ഗുരുവായൂർ പിഷാരോടി സമാജം ഗസ്റ്റ് ഹൌസിൽ നമ്മുടെ സമുദായത്തിലെ ഒരു അഭ്യുദയകാംക്ഷി താഴത്തെ നിലയിൽ ആധുനിക സൗകര്യങ്ങളോടെ ഒരു മിനി AC ഓഡിറ്റോറിയം നിർമ്മിച്ചു നൽകുവാൻ മുന്നോട്ടു വന്ന സന്തോഷ വാർത്ത നിങ്ങളേവരെയും അറിയിക്കട്ടെ.
ഓഡിറ്റോറിയത്തിന്റെ പണികൾ പുരോഗമിക്കുകയാണ്. ഈ വരുന്ന ഏപ്രിൽ 24 നു പ്രസ്തുത ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്യുവാനാണ് ഇന്നലെ കൂടിയ ട്രസ്റ്റ് ഭരണസമിതി തീരുമാനിച്ചത്. അതോടൊപ്പം ഓഡിറ്റോറിയത്തിന് പൊതുജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ഒരു പേര് കൂടി നൽകുന്നത് ഉചിതമാവുമെന്ന തീരുമാനവും എടുക്കുകയുണ്ടായി.
മേല്പറഞ്ഞ പ്രകാരം ഓഡിറ്റോറിയത്തിന് നല്ലൊരു പേര് നിർദ്ദേശിക്കുവാൻ പിഷാരോടി പിൽഗ്രിമേജ് ട്രസ്റ്റിന്റെ അംഗങ്ങളോട് താല്പര്യപ്പെടുന്നു.
ഒരു അംഗത്തിന് ഒന്നിൽ കൂടുതൽ പേര് നിർദ്ദേശിക്കാം. Preference 1, 2 എന്ന നിലയിൽ. അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കും പേരുകൾ നിർദ്ദേശിക്കാം.
നിങ്ങളുടെ എൻട്രികൾ 2022 ഏപ്രിൽ 20 നുള്ളിൽ താഴെക്കൊടുത്ത ഗൂഗിൾ ഫോമിൽ നൽകിയാലും.
കിട്ടിയ എൻട്രികളിൽ നിന്ന് ഭരണസമിതി ഏറ്റവും ഉചിതമെന്ന് കണ്ട് തിരഞ്ഞെടുക്കുന്ന പേർ നൽകിയ വ്യക്തിക്ക് ആണ് സമ്മാനം നൽകുക. ഒന്നിൽ കൂടുതൽ ആൾക്കാർ മേൽപ്പറഞ്ഞ പേര് നിര്‍ദ്ദേശിച്ചിരിക്കുന്ന പക്ഷം സമ്മാനാർഹരെ നറുക്കിട്ടെടുക്കുന്നതാണ്.
https://docs.google.com/forms/d/1cyAQec2v5Vp84SFuBvQ529C11N26Ri8ru7wscu9CAsg/edit?usp=sharing
സെക്രട്ടറി
പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡവ. ട്രസ്റ്റ്
പ്രസിഡണ്ട്
പിഷാരോടി സമാജം & പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡവ. ട്രസ്റ്റ്