പിഷാരോടി സമാജം എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റിയും തൃശൂർ ശാഖയും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 2 ന് കേണൽ ഡോക്ടർ വി പി ഗോപിനാഥ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
രാവിലെ 9 ന് ആരംഭിച്ച ക്യാമ്പിൽ ഏകദേശം മുന്നൂറോളം പേർ പങ്കെടുത്തു. സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, മലബാർ ഐ ഹോസ്പിറ്റൽ തൃശൂർ, വൈദ്യരത്നം ആശുപത്രി തൈക്കാട്ടുശ്ശേരി, കോട്ടക്കൽ ആര്യ വൈദ്യ ശാല, എസ്. എൻ. എ ആയുർവേദ ഹോസ്പിറ്റൽ, ജീവ ലബോറട്ടറി തൃശൂർ എന്നീ പ്രമുഖ ആശുപത്രികൾ ക്യാമ്പിന് നേതൃത്വം നൽകി.
ഡോ.വി. പി ഗോപിനാഥൻ(പൽമനോളജി), ഡോ. നാരായണൻ കെ പിഷാരോടി, ഡോ. അർജുൻ, ഡോ. ദേവി പിഷാരോടി, ഡോ. നാരായണനുണ്ണി, ഡോ. ശ്രേയസ്സ് കുമാർ, ഡോ. കൃഷ്ണൻ കെ പിഷാരോടി, ഡോ. സുനിൽ പിഷാരോടി, ഡോ. വിദ്യ ജി പിഷാരോടി, ഡോ. ലക്ഷ്മി ബി മേനോൻ, ഡോ. കുസുമ കുമാരി തുടങ്ങിയ ഡോക്ടർമാരുടെ സേവനം ക്യാമ്പിനെ പ്രൌഢഗംഭീരമാക്കി. സൗജന്യമായി നടത്തിയ മരുന്ന് വിതരണം ഒട്ടേറെ പേർക്ക് അനുഗ്രഹമായി.
ക്യാമ്പിന്റെ നിശ്ചല ദൃശ്യങ്ങൾ ഗ്യാലറിയിൽ നിന്നും താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കാണാം.
https://samajamphotogallery.blogspot.com/2022/10/2022.html
The Medical camp conducted by Pisharody Samajam associated with reputed Hospitals and Laboratory was a grand success. I personally feel that a Blood Donation Drive also be conducted in association with Saroja Multi Speciality Hospital. Hope the Samajam Governing council will take a
Note of this and the same be arranged in January 2023
Congratulations to the organisers 🌹🙏