പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫയർ സൊസൈറ്റി അറിയിപ്പ്

പ്രിയപ്പെട്ട ബന്ധുജനങ്ങളെ,

നമ്മുടെ സമുദായത്തിലെ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മാസം തോറും സാമ്പത്തിക സഹായം എത്തിക്കുന്ന പദ്ധതിയാണ് PET 2000.

ഈ പദ്ധതി തുടങ്ങി വെച്ച കാലം മുതൽ ഇന്ന് വരെ മുടങ്ങാതെ അർഹരായ 15 പേർക്ക് മാസം തോറും പെൻഷൻ നൽകി വരുന്നു.

ഉദാരമതികളായവരുടെ പക്കൽ നിന്ന് സംഭാവനകൾ സ്വീകരിച്ച് പ്രത്യേകം സ്ഥിരനിക്ഷേപമാക്കി അതിൻെറ പലിശകൊണ്ടും അഭ്യുദയകാംക്ഷികൾ പലപ്പോഴായി നല്കുന്ന സംഭാവനകൾ കൊണ്ടും തുടക്കത്തിൽ പ്രതിമാസം 100ക ആയും പിന്നീട് 500,1000,1500ക വരെയും നൽകുക ഉണ്ടായി.

ബാങ്കുകൾ സ്ഥിരനിക്ഷേപത്തിൻെറ പലിശ കുറച്ചപ്പോൾ പെൻഷൻ പദ്ധതി പ്രതിസന്ധിയിലായി.
ഇപ്പോൾ UAE ശാഖയുടെ സഹായത്താൽ പ്രതിമാസം 1000 രൂപയാണ് നൽകി വരുന്നത്.

നമ്മുടെ സമുദായത്തിൽ സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരിൽ നിന്നും പെൻഷൻ പദ്ധതിക്കായി ലഭിച്ച 4 അപേക്ഷകൾക്ക് സഹായം കൊടുക്കാൻ പറ്റാത്ത അവസ്ഥയിൽ അടിയന്തരമായി ഭരണസമിതി ആലോചനയോഗം ചേരുകയും യോഗത്തിൽ പങ്കെടുത്ത മെമ്പർമാരുടെ ഏകകണ്ഠമായ അഭിപ്രായത്തിൽ ഇപ്പോൾ കൊടുത്തു വരുന്ന പെൻഷൻ 1000രൂപ എന്നത് 2000 രൂപ ആക്കുകയും 15പേർക്ക് നൽകി വരുന്നത് 20 പേർക്കായി വർധിപ്പിച്ചു നൽകുകയും വേണമെന്ന് തീരുമാനിച്ചു.

പെൻഷൻ പദ്ധതിയിൽ ഇപ്പോൾ ഫണ്ട്‌ കുറവുള്ളത് എങ്ങനെ നികത്താനാകും എന്ന ചർച്ചയിൽ PET 2000 പദ്ധതിയിലേക്ക് സുമനസ്സുകളിൽ നിന്നും ദീർഘകാല അടിസ്ഥാനത്തിലും അല്ലാതെയും ഫണ്ട് സമാഹരിക്കണം എന്ന ആശയമാണ് ഉയർന്നു വന്നത്.

ഈ സദുദ്ദേശം വച്ചു കുറച്ചു പേരെ സമീപിച്ചപ്പോൾ അവർ ഈ ആശയത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. അവർ നല്കിയ പ്രോത്സാഹനവും ഊർജ്ജവും വാക്കുകൾക്ക് അതീതമാണ്.

PET 2000 പദ്ധതിയിലേക്കും, PE&WS ൻറെ മറ്റു ക്ഷേമപദ്ധതികളിലേക്കും സംഭാവന നല്കുന്നവർക്ക് 80G പ്രകാരം ഇൻകംടാക്സ് ഇളവുണ്ടെന്നുള്ള വിവരം കൂട്ടിച്ചേർക്കുന്നു.

സാമ്പത്തിക അവശത അനുഭവിക്കുന്ന നമ്മുടെ ബന്ധുക്കൾക്ക് കുറച്ചെങ്കിലും ആശ്വാസം പകരുന്ന ഈ സത്പ്രവർത്തിയിലേക്ക് എല്ലാവരുടെയും അകമഴിഞ്ഞ സഹായം വേണമെന്ന് അപേക്ഷിക്കുന്നു. പദ്ധതിയെപ്പറ്റി കൂടുതൽ അറിയുവാൻ താഴെപ്പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.

ഈ പദ്ധതിയിലേക്ക് നിരന്തരം സഹകരിച്ചുകൊണ്ടിരിക്കുന്ന മഹത് വ്യക്തികൾക്ക് പ്രത്യേകം നന്ദി അറിയിക്കുകയും തുടർന്നും സഹായം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

എന്ന്

എ രാമചന്ദ്ര പിഷാരടി
പ്രസിഡണ്ട്
പിഷാരോടി സമാജം
ഫോൺ: 9495131090

 

NB:ചെക്ക് ആയും ഡ്രാഫ്റ്റ് ആയും അയക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന അഡ്രസ്സിൽ അയക്കുക

ശ്രീ. രാജൻ പിഷാരടി
ത്രീ ബംഗ്ലാവ്സ്
കൈനില ശിവക്ഷേത്രത്തിനു സമീപം
കാറളം പി. ഒ. കരുവന്നൂർ
തൃശ്ശൂർ 680711.
ഫോൺ: 9819512811

Bank details
Pisharody Educational and welfare society

Account number :0721101062973
IFSC Code:CNRB0000721
Canara bank, Thrissur
ബാങ്കിലേക്ക് നേരിട്ട് തുക അയക്കുന്നവർ വിവരം ട്രഷററെ ഫോൺ/വാട്ട്സ് ആപ്പ് മുഖേന അറിയിക്കേണ്ടതാണ്.

2+

One thought on “പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫയർ സൊസൈറ്റി അറിയിപ്പ്

  1. A very good thinking indeed. Shall give sizeable contribution and shall try to get from some others as well

    0

Leave a Reply

Your email address will not be published. Required fields are marked *