ശ്രീ സുരേഷ് ബാബു വിളയിൽ എഴുതി തുളസീദളത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന പൈതൃകപ്പഴമ എന്ന പംക്തി പൊതുജനങ്ങളും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന വാർത്ത അറിയിക്കാൻ വളരെ സന്തോഷമുണ്ട്.
കല്ലേക്കുളങ്ങര രാഘവ പിഷാരോടിയെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ വിനോദ് (കേരള യൂണിവേഴ്സിറ്റി) ഗവേഷണവുമായുള്ള ആവശ്യാർത്ഥം ആണ്ടാം പിഷാരവുമായി ബന്ധപ്പെടുകയും അവിടത്തെ ഒരംഗം അദ്ദേഹത്തിന് തുളസീദളം അയച്ചു കൊടുക്കുകയും അതിൽ കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ ശ്രീ വിനോദ് സുരേഷ് ബാബുവിനെ വിളിക്കുകയും ദളത്തേയും അദ്ദേഹത്തിന്റെ ലേഖന പരമ്പരയെക്കുറിച്ചും വിശദമായി അന്വേഷിക്കുകയും ചെയ്തു എന്നത് തുളസീദളത്തിന് വളരെയേറെ സന്തോഷം പകരുന്നുണ്ട്. വരിസംഖ്യയെക്കുറിച്ച് അന്വേഷിക്കുകയും വരിക്കാരനാകാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു എന്നാണറിഞ്ഞത്.
കല്ലേക്കുളങ്ങര രാഘവ പിഷാരോടി രചിച്ച സേതു മഹാത്മ്യം കിളിപ്പാട്ടിന് ഊന്നൽ കൊടുത്തു കൊണ്ടാണ് അദ്ദേഹത്തെ പറ്റിയുള്ള ശ്രീ വിനോദിന്റെ റിസർച്ച് മുന്നോട്ട് പോകുന്നത്.
നമ്മുടെ പൂർവ്വ സൂരികളെക്കുറിച്ച് സർവ്വ കലാ ശാലകളിൽ ഗവേഷണങ്ങൾ നടക്കുന്നു എന്നത് നമുക്കെല്ലാവർക്കും അഭിമാനം നൽകുന്നു.
പൈതൃകപ്പഴമയെക്കുറിച്ച് വിവിധ ശാഖാംഗങ്ങളിൽ നിന്നും ധാരാളം അഭിപ്രായങ്ങളും അന്വേഷണങ്ങളും വരുന്നുണ്ട് എന്നതും അറിയിക്കട്ടെ.
ശ്രീ സുരേഷ് ബാബുവിന് അഭിനന്ദനങ്ങൾ.
എഡിറ്റർ