തുളസീദളം ഓണപ്പതിപ്പ് 2023 പ്രകാശനം ചെയ്തു

തുളസീദളം ഓണപ്പതിപ്പ് 13-08-2023 ഞായറാഴ്ച്ച രാവിലെ 11 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന കേന്ദ്ര ഭരണസമിതി യോഗത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ R ഹരികൃഷ്ണ പിഷാരോടി ഒരു പ്രതി ആഗസ്ത് ലക്കം സ്പോൺസർ ചെയ്ത മുൻ കേന്ദ്ര പ്രസിഡണ്ടും മുൻ ജന. സെക്രട്ടറിയുമായ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടിക്കും അദ്ദേഹത്തിന്റെ പത്നിയും ദളം ചീഫ് എഡിറ്ററുമായ ശ്രീമതി എ പി സരസ്വതിക്കും നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ തുളസീദളം എഡിറ്റർ ഗോപൻ പഴുവിൽ, മാനേജർ ആർ പി രഘുനന്ദനൻ, എഡിറ്റോറിയൽ ബോർഡ് മെമ്പർമാർ, ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

പ്രസ്തുത ചടങ്ങിൽ വെച്ച് അനേകം വർഷങ്ങളായി തുളസീദളം പ്രിന്റ് ചെയ്തു തരുന്ന ശ്രീ ബാലസുബ്രഹ്മണ്യനെയും ഇതിന്റെ ഡി ടി പി ചെയ്തു തരുന്ന ശ്രീ ജസ്റ്റിനെയും സമാജം ആദരിച്ചു.

ആഗസ്ത് ലക്കം ഓണപ്പതിപ്പ് മുഴുവൻ വർണ്ണ പേജുകളുമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

കൂടുതൽ പേജുകളോടെ, മനോഹരമായ ഡിസൈനിൽ , പ്രശസ്ത സാഹിത്യകാരൻ ശ്രീ അഷ്ടമൂർത്തിയുടെ കഥ, ശ്രീ പി. ആർ നാഥനുമായുള്ള അഭിമുഖം, കൂടാതെ നമുക്കിടയിലെ പ്രഗത്ഭരായ പലരുടെയും രചനകൾ തുടങ്ങി മൂല്യമുള്ള വായനാ വിഭവങ്ങളുമായാണ് തുളസീദളം നിങ്ങളുടെ ഓണ വായനയെ സ്വാദിഷ്ടമാക്കുവനായി എത്തുന്നത്.

ഓണപ്പതിപ്പ് രണ്ടു മൂന്നു ദിവസത്തിനകം തൃശൂരിൽ നിന്നും പോസ്റ്റ് ചെയ്യുന്നതാണ്.

തുളസീദളം വായിക്കുക. പ്രചരിപ്പിക്കുക, പ്രതികരണങ്ങൾ അയച്ചു തരിക.

 

5+

Leave a Reply

Your email address will not be published. Required fields are marked *