കലാരംഗത്തെ സമഗ്ര സംഭവനക്ക് കേരള സംസ്ഥാന സർക്കാർ മുതിർന്ന കലാകാരന്മാർക്ക് നൽകുന്ന 2021, 2022 വര്ഷങ്ങളിലേക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
ഇതിൽ കേരളീയ നൃത്ത നാട്യ വിഭാഗത്തിനുള്ള നൃത്ത നാട്യ പുരസ്‌കാരം ലഭിച്ചത് പ്രസിദ്ധ കൃഷ്ണനാട്ടം കലാകാരനായ തിപ്പിലശ്ശേരി പടിഞ്ഞാക്കര പിഷാരത്ത് ശ്രീ അരവിന്ദ പിഷാരോടിക്കാണ്.
ഗുരുവായൂർ കൃഷ്ണനാട്ട സംഘത്തിൽ നിന്നും വിരമിച്ച ഈ കലാകാരന് കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പത്നി: കവളപ്പാറ സ്രാമ്പിക്കൽ പിഷാരത്ത് പരേതയായ ശാന്തകുമാരി പിഷാരസ്യാർ. മക്കൾ:കൃഷ്ണകുമാർ(കൃഷ്ണനാട്ടം കലാകാരൻ) ഗിരീഷ്, രതീഷ്.
ശ്രീ അരവിന്ദ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
6+
അഭിനന്ദനങ്ങൾ 💕🌹🙏
Congrats
ശ്രീ അരവിന്ദപിഷാരടിക്ക് അഭിനന്ദനങ്ങൾ
Congratulations Aravinda Pisharodi
K Jayakumar
& Syamala Jayakumar