തോല്‍പ്പാവക്കൂത്തിനെ കുറിച്ച് ശ്രീ രാജീവ് പിളളത്ത് എഴുതി സംവിധാനം ചെയ്ത നിഴലാട്ടം എന്ന ലോഹിതദാസ് പുരസ്കാരം ലഭിച്ച ഡോകുമെന്ററി ഇന്നലെ യുട്യൂബിൽ റിലീസ് ചെയ്തു.
ശ്രീ കോട്ടായിൽ മണിയുടെയും അന്തിമഹാകാളൻ കാവ് തെക്കേപ്പാട്ട് പിഷാരത്ത് ജയലക്ഷ്മിയുടെയും മകനാണ് രാജീവ്.
ഈ ഡോക്യുമെന്ററിയെപ്പറ്റി ശ്രീ രാജീവിന്റെ വാക്കുകൾ:
തോല്‍പ്പാവക്കൂത്തിനെ കുറിച്ച് ഒരു ഡോക്യുമെന്റ്രി ചെയ്താലോ എന്ന ആലോചനയ്ക്ക് ഒന്നൊന്നര കൊല്ലത്തെ പഴക്കമുണ്ട് . തട്ടകത്തിലെ ദേവീ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും കൂത്ത് നടത്താറുണ്ട് എങ്കിലും തോല്‍പ്പാവക്കൂത്ത് നേരിട്ട് കണ്ടിരുന്നില്ല . രാത്രി ഏറെ വൈകിയാണ് കൂത്ത് തുടങ്ങുന്നതു എന്ന് കൊണ്ട് തന്നെ ഷൂട്ടും രാത്രിയിലായിരുന്നു . രാത്രിയിലെ കൂത്ത് മാടങ്ങളില്‍ വിളക്കിന്റെ വെളിച്ചത്തില്‍ നിഴലുകളില്‍ നിറം പടരുന്നത് പുതിയ കാഴ്ചയായിരുന്നു . നിഴല്‍ പാവകള്‍ക്ക് പിന്നിലെ അദ്ധ്വാനം പുതിയ അറിവായിരുന്നു . ഏറെ ആസ്വദിച്ച് ചെയ്ത ഷൂട്ടിംഗ് ദിവസങ്ങള്‍ . പല ദിവസങ്ങളില്‍ ആയി പല കാവുകള്‍ അമ്പലങ്ങള്‍ , സ്റ്റേജുകള്‍ , അങ്ങനെ ഒരു വര്‍ഷത്തെ സീസന്‍ മുഴവന്‍ കാമറയും ആയി ഞങ്ങള്‍ ഒപ്പം കൂടി .
പത്തു മിനിറ്റില്‍ ഒതുങ്ങുന്ന രീതിയില്‍ ഉള്ളതും, തോല്‍പ്പാവക്കൂത്തിന്റെ എല്ലാ വിശദീകരങ്ങളും അടങ്ങുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ളതും ആയി രണ്ട് ഔട്ടുകള്‍ ഉണ്ട് . പത്തു മിനിറ്റില്‍ ഉള്ളത് റിലീസ് ആയിരിക്കുന്നു .
കാണുക…. ഷെയര്‍ ചെയ്യുക ..
Congratulations to Rajeev! Well made documentary!
Very informative andnicely presented..Hearty Congratulations to the team..👏🙏💐💐💐