-വിജയൻ, ആലങ്ങാട്
എഴുപതുകളിലും മെഡൽ നേട്ടം ആവർത്തിക്കുകയാണ് അപ്പംകളത്തിൽ നാരായണനുണ്ണി.
ഇക്കുറി മുംബൈ ഹാഫ് മാരത്തോൺ 17 മത് എഡിഷനിൽ (21 കിലോമീറ്റർ) സീനിയർ വിഭാഗത്തിൽ ഇന്ന് 19-01-2019 നു ഓടി ഫിനിഷ് ചെയ്ത് മെഡൽ നേടിയിരിക്കുന്നു ഈ എഴുപതു കഴിഞ്ഞ ചെറുപ്പക്കാരൻ.
അടുത്തിടെ കണ്ണൂരിൽ വെച്ച് നടന്ന ആൾ കേരള മാസ്റ്റേഴ്സ് അത്ലറ്റിക്ക് മീറ്റിൽ, 10 km മാരത്തൺ ഓട്ടത്തിൽ സ്വർണ്ണവും, 80 മീറ്റർ ഹർഡിൽസിൽ വെള്ളിയും 80 മീറ്റർ ഓട്ടത്തിൽ വെള്ളിയുംനേടുകയുണ്ടായി അദ്ദേഹം.
ചൊവ്വര ശാഖാ മെംബറായ അദ്ദേഹം ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂരുള്ള കൃഷ്ണകൃപയിലാണ് താമസിക്കുന്നത്.ചന്ദ്രിക പിഷാരസ്യാർ ആണ് ഭാര്യ.
ശ്രീ നാരായണനുണ്ണിയ്ക്ക് പിഷാരോടി സമാജത്തിന്റേയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ.
2+
ഉണ്ണിക്ക് അഭിനന്ദനങ്ങമ