ശിവപുരത്തെ വിശേഷങ്ങൾ – ഓഡിയോ നാടകവുമായി നന്ദു പിഷാരടി

അടുത്ത ഒരു ബെല്ലോടെ നാടകം ആരംഭിക്കുന്നു… അതെ, 37 വർഷങ്ങൾക്കപ്പുറത്തെ സ്‌കൂൾ ബെൽ മണി മുഴക്കങ്ങൾക്കിപ്പുറം എരുമപ്പെട്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ 1982-83 ബാച്ച് മേറ്റ്സ് ഒത്തു കൂടിയപ്പോൾ, കോവിഡ് പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ ഒരു ആശയം ആയിരുന്നു ദൂരെ നിന്നും ഒന്നിച്ചു ചേർന്ന് ഒരു റേഡിയോ നാടക രൂപത്തിലുള്ള ഓഡിയോ നാടകം എന്നത്. അതിന് ചുക്കാൻ പിടിച്ചതാകട്ടെ പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫിസ് ജീവനക്കാരനായ നന്ദകുമാർ പിഷാരടി. ശിവപുരത്തെ വിശേഷങ്ങളുടെ നാടകകൃത്തും സംവിധായകനും നന്ദുവാണ്. കോവിഡ് എന്ന മഹാമാരി ജനങ്ങളെ തമ്മിലകറ്റിയ ഈ സാഹചര്യത്തിൽ എരുമപ്പെട്ടി സ്കൂളിലെ നന്ദകുമാറിന്റെ പത്താം ക്ലാസ് സഹപാഠികളുടെ ഒത്തു ചേരൽ പ്രോഗ്രാം നിന്നു പോകുന്ന ഒരു ഘട്ടം വന്നപ്പോൾ … Continue reading ശിവപുരത്തെ വിശേഷങ്ങൾ – ഓഡിയോ നാടകവുമായി നന്ദു പിഷാരടി