അടുത്ത ഒരു ബെല്ലോടെ നാടകം ആരംഭിക്കുന്നു...
അതെ, 37 വർഷങ്ങൾക്കപ്പുറത്തെ സ്‌കൂൾ ബെൽ മണി മുഴക്കങ്ങൾക്കിപ്പുറം എരുമപ്പെട്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ 1982-83 ബാച്ച് മേറ്റ്സ് ഒത്തു കൂടിയപ്പോൾ, കോവിഡ് പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ ഒരു ആശയം ആയിരുന്നു ദൂരെ നിന്നും ഒന്നിച്ചു ചേർന്ന് ഒരു റേഡിയോ നാടക രൂപത്തിലുള്ള ഓഡിയോ നാടകം എന്നത്.
അതിന് ചുക്കാൻ പിടിച്ചതാകട്ടെ പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫിസ് ജീവനക്കാരനായ നന്ദകുമാർ പിഷാരടി.
ശിവപുരത്തെ വിശേഷങ്ങളുടെ നാടകകൃത്തും സംവിധായകനും നന്ദുവാണ്.
കോവിഡ് എന്ന മഹാമാരി ജനങ്ങളെ തമ്മിലകറ്റിയ ഈ സാഹചര്യത്തിൽ എരുമപ്പെട്ടി സ്കൂളിലെ നന്ദകുമാറിന്റെ പത്താം ക്ലാസ് സഹപാഠികളുടെ ഒത്തു ചേരൽ പ്രോഗ്രാം നിന്നു പോകുന്ന ഒരു ഘട്ടം വന്നപ്പോൾ അതിനെ എങ്ങനെ അതിജീവിക്കാം എന്ന ചിന്തയാണ് ഒരു പരീക്ഷണാർഥം കഥാപാത്രങ്ങൾ ആരൊക്കെ എന്ന് മുന്നിൽ കണ്ട് നാടകം എഴുതി ഓരോരുത്തർക്കും അയച്ചു കൊടുത്ത് ഡയലോഗ് റെക്കോർഡ് ചെയ്ത് വാട്സ്ആപ് മുഖേന വാങ്ങി കംപ്യൂട്ടറിൽ അതിനെ സംയോജിപ്പിച്ച് എഡിറ്റിങ്ങിനും ബാക്ക്ഗ്രൗണ്ട്/മ്യൂസിക് മിക്സിങ്ങിനുമായി തൃശ്ശൂരിലെ അദ്ദേഹത്തിന്റെ സുഹൃത്തും പത്താം ക്ലാസ് സഹപാഠിയും ആയ പ്രശസ്ത ചുമർ ചിത്രകാരൻ കൂടിയായ ശ്രീ സദാനന്ദൻ.പി.കെ അതിനെ വിഷ്വലൈസ് ചെയ്യുവാനായി രേഖാ ചിത്രങ്ങൾ ഒരുക്കി, തൃശ്ശൂരിലെ ഒരു സ്റ്റൂഡിയോയിൽ ബാക്കി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് ഈ ഓഡിയോ നാടകം പിറക്കുന്നത്.
പിഷാരോടി സമാജം പട്ടാമ്പി ശാഖ 1999ൽ നടത്തിയ ഓണാഘോഷത്തിന് “അനുഷ്ഠാനം” എന്ന നാടകത്തിൽ കേന്ദ്ര കഥാപാത്രമായ “കളക്ടറെ” അവതരിപ്പിച്ച് ഫലിപ്പിച്ചിട്ടുള്ള നന്ദകുമാറിന്റെ മറ്റു നാടക പ്രവർത്തനങ്ങൾ താഴെ പറയാം.
നന്ദകുമാറിന്റെ അഭിനയജീവിതം ആരംഭിക്കുന്നത് എരുമപ്പെട്ടി സ്കൂളിൽ നിന്ന് 1981 മുതലാണ്. 9ൽ പഠിക്കുമ്പോൾ ഒരു സ്ത്രീ വേഷത്തിൽ ആണ് അരങ്ങേറ്റം. ആ വർഷം തന്നെ നെല്ലുവായിൽ ക്ളബ് വാർഷികത്തിൽ ഭ്രാന്തൻ ആയും പട്ടരുടെ വേഷത്തിലും രണ്ടു നാടകങ്ങൾ. 1983ൽ അക്ഷതം എന്ന നാടകത്തിൽ ഉണ്ണിനമ്പൂതിരി. അതിനു ശേഷം പട്ടാമ്പി കോളേജിൽ ശ്രീ എം.ജി. ശശി, കേലു, തുടങ്ങിയ അഭിനയ കുലപതികൾക്കൊപ്പം “മേരി ഫറർ”. ഓങ്ങല്ലൂരിൽ പ്രവർത്തിച്ചിരുന്ന ഒമേഗ ആർട്സ്/സ്പോർട്സ് ക്ലബ്ബ് വാർഷികത്തിൽ 1984 മുതൽ 1989 വരെ തുടർച്ചയായി നാടകങ്ങൾ. 1992ൽ മദ്രാസിൽ കേരള സമാജം വാർഷികത്തിൽ “ചെമ്പകരാമൻ” എന്ന നാടകത്തിൽ നമ്പൂതിരി. 1995 മുതൽ പാലക്കാട് റെയിൽവേയിലെ നാടക കലാകാരന്മാരുടെ കൂടെ എല്ലാ വർഷവും അഖിലേന്ത്യാ നാടകമൽസരങ്ങൾ. മലയാളത്തിലും ഹിന്ദിയിലും ചെയ്തു.(അർഘ്യം, വർത്തമാനം, സമയം, ലോക്കർ, പ്റളയം, ). റെയിൽവേയിൽ നടക്കുന്ന പല ആഘോഷങ്ങളിലുമായി അവതരിപ്പിച്ച അമ്പതോളം ഉത്ബോധന/കോമടി/സേഫ്റ്റി നാടകങ്ങൾ.(“ബിർള എക്സ്പ്രസ്സിൽ ബോംബ്”, “യൂണിറ്റി എക്സ്പ്രസ്”, തുടങ്ങിയവ.). പാലക്കാട് ട്ടാപ് നാടകവേദിയുടെ വിവിധ പരിപാടിയിൽ ടൗൺ ഹാളിലും ലോക നാടക ദിനാചരണത്തിന്റെ ഭാഗമായി പബ്ലിക് ലൈബ്രറിയിലുമായി ശ്രീ സി.എച് അനിലിന്റെയും സന്തോഷിൻറെയും സംവിധാനത്തിൽ 2014 മുതൽ തുടർച്ചയായി നാടകങ്ങൾ. 2019ൽ ശ്രീ രവി തൈക്കാടിൻറെ രചനയിലും സംവിധാനത്തിലും അരങ്ങേറിയ “കല്ലടിക്കോടൻ കരിനീലിയിൽ” പൂമുള്ളി ആറാം തമ്പുരാന്റെ റോളിൽ. 2020ൽ ശ്രീ സൈനുദ്ദീൻ മുണ്ടക്കയത്തിൻറെ രചനയിൽ ശ്രീ സുകേഷ് മേനോൻ സംവിധാനം ചെയ്ത പാലക്കാട് ഡ്രാമാ ഡ്രീമ്സിൻറെ “വിഷ്കംഭം”, ശ്രീ പുത്തൂർ രവിയുടെ രചനയിലും സംവിധാനത്തിലും അരങ്ങേറിയ “അപ്പുവും സുഹ്റയും” എന്ന നാടകം ആറോളം വേദികളിൽ അരങ്ങേറി.
കൂടാതെ 4 ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. (ജോർജ് ദാസ് സാറിൻറെ “പിറവിയുടെ ഗ്രാമം”, അജീഷ് മുണ്ടൂരിൻറെ “. ” വീണപൂവ്” “Quit” തുടങ്ങിയവ, ഹർഷൻ സംവിധാനം ചെയ്ത “മത്തി”)
തിപ്പിലിശ്ശേരി പടിഞ്ഞാക്കര പിഷാരത്ത് നന്ദകുമാറിന്റെ പത്നി മണ്ണാർക്കാട് ഗോവിന്ദപുരം പിഷാരത്ത് പ്രഭ ആർ.ജി. മക്കൾ അഞ്ചിത നന്ദൻ(വിപ്രോ, ഹൈദരാബാദ്), ആർദ്ര നന്ദൻ( പത്താം ക്ലാസ്സ്, കേന്ദ്രീയ വിദ്യാലയം, ഒലവക്കോട്). റയിൽവേ കോളനിയിൽ താമസം. റയിൽവേയിൽ ഓഫീസ് സൂപ്രണ്ട് ആയി ജോലി.
വിലാസം: സാഫല്യം,
കല്ലേക്കുളങ്ങര പോസ്റ്റ്,
ഒലവക്കോട്, പാലക്കാട്.
ഫോൺ:9446245014
ഇ മെയിൽ: nandakumarpkd@gmail.com
നാടകം കേൾക്കാം