ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ വ്യാപാരികൾ നൽകുന്ന മർച്ചന്റ്റ്സ് വിളക്ക് പുരസ്‌കാരം ഇലത്താളം വിദഗ്ധൻ പല്ലാവൂർ രാഘവപ്പിഷാരടിക്ക് സമ്മാനിക്കും. ഗുരുവായൂരിലെ പഴയകാല വ്യാപാരിയായിരുന്ന പി.കെ. സത്യനാഥൻ നായരുടെ സ്മരണാർത്ഥമാണു 10,001 രൂപയുടെ പുരസ്‌കാരം.
എല്ലാ വർഷവും മർച്ചൻ്റ്സ് വിളക്കിനോടനുബന്ധിച്ച്, മൺമറഞ്ഞ വ്യാപാരിനേതാക്കളുടെ ഓർമ്മക്കായി പുരസ്കാരം നൽകി വരുന്നുണ്ട്. വിളക്കു ദിവസമായ വെള്ളിയാഴ്ച രാത്രി ഏഴിന് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്‌കാരം ശ്രീ രാഘവപ്പിഷാരോടിക്ക് സമർപ്പിക്കുമെന്ന് പ്രസിഡന്റ് കെ. മധുസൂദനനും ജനറൽ സെക്രട്ടറി ജി.കെ. പ്രകാശനും അറിയിച്ചു.
ശ്രീ പല്ലാവൂർ രാഘവപ്പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
Congrats Raghavetta
പുരസ്കാര ജേതാവായ പല്ലാവൂർ രാഘവ പിഷാരടിക്ക് അഭിനന്ദനങ്ങൾ. ഇലത്താള കലയിൽ
മാസ്മരികത ഉതിർക്കുന്ന അദ്ദേഹത്തിന് ആശംസകൾ.
Congratulations
അഭിനന്ദനങ്ങൾ 🙏
അഭിനന്ദനങ്ങൾ 🙏