ചികിത്സാ സഹായങ്ങൾക്കുള്ള അപേക്ഷ ക്ഷണിക്കുന്നു

താഴെക്കൊടുത്തിരിക്കുന്ന വിവിധ ചികിത്സാ സഹായങ്ങൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സഹായങ്ങൾ ആവശ്യമുള്ള നിർദ്ധനരായ സമാജാംഗങ്ങളുടെ അപേക്ഷകൾ അവരുൾപ്പെട്ട ശാഖയുടെ പ്രസിഡണ്ട്/സെക്രട്ടറി/ ട്രഷറർ ഇവരിൽ ആരെങ്കിലും 2 പേർ ഒപ്പിട്ട് PE&WS സെക്രട്ടറിക്ക് സെപ്തംബർ 30 നകം ലഭിക്കുന്ന വിധത്തിൽ അയക്കേണ്ടതാണ്.

1. പി എ പിഷാരോടി കാൻസർ ചികിത്സാ സഹായം. Rs.10,000/- രൂപ(മക്കൾ ഏർപ്പെടുത്തിയത്). (ഇതിന്റെ അപേക്ഷയുടെ കൂടെ ചികത്സാ ചിലവുകളുടെ ഒറിജിനൽ ബില്ലുകൾ, ഡോക്ടറുടെ പ്രെസ്ക്രിപ്ഷൻ എന്നിവ അടക്കം ചെയ്യേണ്ടതാണ്). അപേക്ഷാ ഫോം വെബ്‌സൈറ്റിൽ (https://www.pisharodysamajam.com/homepage/pisharody-educational-welfare-society/) നിന്നും ലഭ്യമാണ്.

2. മഞ്ഞളൂർ പടിഞ്ഞാറേ പിഷാരത്ത് അമ്മുക്കുട്ടി പിഷാരസ്യാർ മെമ്മോറിയൽ വൈദ്യ സഹായം -Rs.10,000/- (ശ്രീ പീതാംബര പിഷാരോടി, ശ്രേയസ്സ്, മുളകുന്നത്ത് കാവ് ഏർപ്പെടുത്തിയത്)

3. ഡോ. സി കെ ഉണ്ണി മെമ്മോറിയൽ വൈദ്യ സഹായം – Rs 10,000/( ശ്രീ കെ പി ഗോപാല പിഷാരോടി, പുലാമന്തോൾ ഏർപ്പെടുത്തിയത്)

4. ചെറുകര ചെറിയ നാരായണനുണ്ണി നേത്ര(Eye) ചികിത്സാ സഹായം -Rs. 10,000/-(മകൻ ശ്രീ എ ആർ ഉണ്ണി ഏർപ്പെടുത്തിയത്)

5 . പെരുവാരത്ത് പിഷാരത്ത് പ്രൊ. ജി കേശവ പിഷാരോടി & കുട്ടമശ്ശേരി പിഷാരത്ത് കുഞ്ഞിക്കാവ് പിഷാരസ്യാർ മെമ്മോറിയൽ വൈദ്യ സഹായം. Rs.4000/- (മക്കൾ ഏർപ്പെടുത്തിയത്)

6. സി പി സരോജിനി പിഷാരസ്യാർ മെമ്മോറിയൽ കാൻസർ വൈദ്യ സഹായം –Rs.2500/-(പരേതനായ ടി വി കേശവ പിഷാരോടി ഏർപ്പെടുത്തിയത്)

7. ഓണംതുരുത്ത് പിഷാരത്ത് ജോത്സ്യൻ രാമ പിഷാരോടിയുടെയും പെരുവാരത്ത് പിഷാരത്ത് കുഞ്ചുക്കുട്ടി പിഷാരസ്യാർ മെമ്മോറിയൽ വൈദ്യ സഹായം – Rs.1500/-(മക്കൾ ഏർപ്പെടുത്തിയത്)

8 . പെരുവാരത്ത് പിഷാരത്ത് ജി കൃഷ്ണ പിഷാരോടി & ആലങ്ങാട് കല്ലങ്കര പിഷാരത്ത് മങ്കകുട്ടി പിഷാരസ്യാർ മെമ്മോറിയൽ വൈദ്യ സഹായം -Rs.1000/- (മക്കൾ ഏർപ്പെടുത്തിയത്)

9. ഒമാൻ ശാഖാ വൈദ്യ സഹായം

പി എ പിഷാരോടി കാൻസർ ചികിത്സാ സഹായം ഒഴിച്ച് ബാക്കി എല്ലാ അപേക്ഷകളും വെള്ളക്കടലാസിൽ നൽകാവുന്നതാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം.

Dr. P B Ramkumar
Secretary – PE & WS
Ramanivas, Padinjare Pisharam,
South Chittoor, Eranakulam
Kochi 682027

Phone: 99477 46160  Email: ramkumar_pb@rajagiritech.edu.in

0

Leave a Reply

Your email address will not be published. Required fields are marked *