എഴുപതുകളിലും മെഡൽ നേട്ടം

-വിജയൻ, ആലങ്ങാട്

കണ്ണൂരിൽ വെച്ച് നടന്ന ആൾ കേരള മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് മീറ്റിൽ, 10 km മാരത്തൺ ഓട്ടത്തിൽ സ്വർണ്ണവും, 80 മീറ്റർ ഹർഡിൽസിൽ വെള്ളിയും 80 മീറ്റർ ഓട്ടത്തിൽ വെള്ളിയും നേടിയ അപ്പംകളത്തിൽ പിഷാരത്ത് നാരായണനുണ്ണിയ്ക്ക് പിഷാരോടി സമാജത്തിന്റേയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ.

ചൊവ്വര ശാഖാ മെംബറായ അദ്ദേഹം ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂരുള്ള കൃഷ്ണകൃപയിലാണ് താമസിക്കുന്നത്.ചന്ദ്രിക പിഷാരസ്യാർ ആണ് ഭാര്യ.

ഇതിനു മുമ്പും അദ്ദേഹം നിരവധി ദീർഘദൂര മാരത്തോണുകളിൽ പങ്കെടുത്ത് സമ്മാനങ്ങൾക്ക് അർഹനായിട്ടുണ്ട്.കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഒരു പോലെ ഉത്തേജനമാകുന്നതാണ് അദ്ദേഹത്തിന്റെ ഈ മെഡൽ നേട്ടം.

3+

5 thoughts on “എഴുപതുകളിലും മെഡൽ നേട്ടം

  1. ഇനിയും മെഡലുകൾ കിട്ടി ഉയരങ്ങളിലേക്ക് ഉയരാൻ ദൈവം അനുഗ്രഹിക്കട്ടെ

    0

Leave a Reply

Your email address will not be published. Required fields are marked *