മറ്റത്തൂർ മട്ടയുടെ പെരുമയ്ക്ക് പിന്നിൽ ഒരു പിഷാരോടി

മറ്റത്തൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നെല്ല് ഉല്പാദന രംഗത്ത് സ്വയം പര്യാപ്തതയുടെ മാതൃകയായി മാറിയ മറ്റത്തൂർ മട്ട എന്ന പ്രാദേശിക ബ്രാൻഡിന്റെ പിന്നിൽ ഒരു പിഷാരോടി സാന്നിദ്ധ്യമുണ്ട്. മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് കമല പിഷാരസ്യാരുടെയും കൊടകര പഴയേടത്ത് പിഷാരത്ത് നാരായണ പിഷാരോടിയുടെയും മകൻ ഉണ്ണികൃഷ്ണൻ. മറ്റത്തൂർ കൃഷി ഭവനിലെ കൃഷി ഓഫീസറായിരുന്ന ഉണ്ണികൃഷ്ണൻ അദ്ദേഹം കൃഷി ഓഫിസറായിരുന്ന സമയത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നെൽകൃഷിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കുകയുണ്ടായി. 350 ഏക്കറിൽ 900 കൃഷിക്കാരെ കോർത്തിണക്കി നടത്തിയ മട്ടകൃഷി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഭരിച്ച് കുത്തി അരിയാക്കി പ്രാദേശികമായി വിറ്റഴിക്കുക എന്നതാണ് മറ്റത്തൂർ മട്ട പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പാലക്കാടൻ മട്ടയോട് കിടപിടിക്കുന്ന സ്വാദും ഗുണമേന്മയും മറ്റത്തൂർ മട്ടയെ വേറിട്ടതാക്കുന്നു.

കൃഷി ഭവന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന, ജൈവ വിത്തിനങ്ങൾ നൽകൽ, സബ്‌സിഡി അനുവദിക്കൽ, പുത്തൻ കാർഷികോപകരണങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവയിലൂടെയാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്.

ഉണ്ണികൃഷ്ണൻ ഇപ്പോൾ മറ്റത്തൂരിൽ നിന്നും മാറ്റമായി നെടുമ്പാശ്ശേരിയിൽ കൃഷി ഓഫിസറായി ജോലി ചെയ്യുന്നു. കോട്ടയം ഓണംതുരുത്ത് പിഷാരത്ത് അശ്വതിയാണ് പത്നി. മക്കൾ ഭഗത്തും അച്യുതും.

ഉണ്ണികൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റയെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

മറ്റത്തൂർ മട്ടയുടെ വിജയഗാഥയെക്കുറിച്ച് പഞ്ചായത്ത് നിർമ്മിച്ച വീഡിയോ കാണാം

15+

2 thoughts on “മറ്റത്തൂർ മട്ടയുടെ പെരുമയ്ക്ക് പിന്നിൽ ഒരു പിഷാരോടി

  1. അഭിനന്ദനങ്ങൾ ശ്രീ ഉണ്ണികൃഷ്ണൻ. തുടർന്നും വിജയം കൊയ്യുന്ന ശ്രമങ്ങൾ നടക്കട്ടെ.

    0

Leave a Reply

Your email address will not be published. Required fields are marked *