ഇ. പി. ഉണ്ണിക്കണ്ണന്റെ രചനാ സമാഹാരം “മർമ്മരങ്ങൾ” പ്രകാശനം ചെയ്തു

തുളസീദളം മുൻ സഹ പത്രാധിപർ ശ്രീ. ഇ. പി. ഉണ്ണിക്കണ്ണന്റെ രചനാ സമാഹാരം “മർമ്മരങ്ങൾ” പ്രകാശനം ചെയ്തു.

പുസ്തക പ്രകാശനം 17-01-2021 ഞായറാഴ്ച ശ്രീകൃഷ്ണപുരത്ത് വെച്ച് , കഥാകൃത്ത് ശ്രീകൃഷ്ണപുരം മോഹൻദാസിൽ നിന്നും BSNL എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീ. V.രാധാകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി നിർവ്വഹിച്ചു. എഴുത്തുകാരി നിർമലദേവി ടീച്ചർ രചനകളെ വിലയിരുത്തിക്കൊണ്ട് വിശദമായി സംസാരിച്ചു. KSSP യൂണിയൻ നേതാവ് ശ്രീ. O. മോഹൻദാസ് അധ്യക്ഷനായി. ശ്രീ. MP രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ശ്രീ. സുധാകരൻ, പ്രിൻസിപ്പാൾ HSS ശ്രീകൃഷ്ണപുരം, ശ്രീ. M. സുകുമാരൻ Vice. പ്രസിഡണ്ട് , ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌, ദ്വാരകനാഥൻ പഞ്ചായത്ത് മെമ്പർ, K . ഗോവിന്ദൻ, സി . എ. ശങ്കരനാരായണൻ എന്നിവർ ആശംസകൾ നേർന്നു.

വൈഗ, വേദ എന്നിവരുടെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ശ്രീ. ഉണ്ണിക്കണ്ണൻ ഉചിതമായി മറുപടി പറയുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു

ശ്രീ ഉണ്ണിക്കണ്ണൻ, എരിങ്ങോട്ട് കോവിൽ പിഷാരത്തെ ദേവകി പിഷാരസ്യാരുടെയും പഴയപിഷാരം പരേതനായ ഭരതപിഷാരടിയുടെയും പുത്രനാണ്.

പത്നി ഋഷിനാരദമംഗലം പിഷാരത്ത് രാധാമണി.

6+

4 thoughts on “ഇ. പി. ഉണ്ണിക്കണ്ണന്റെ രചനാ സമാഹാരം “മർമ്മരങ്ങൾ” പ്രകാശനം ചെയ്തു

  1. സന്തോഷം, ശ്രീ ഉണ്ണിക്കണ്ണന് അഭിനന്ദനങ്ങൾ.

    1+
  2. ആശംസകൾ ഉണ്ണിക്കണ്ണേട്ടാ. ഇനിയും അനേകം രചനകൾ എഴുതാൻ ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    0
  3. ഉണ്ണിക്കണ്ണന് ആശംസകൾ.ഇനിയും രചനകൾ എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ

    0

Leave a Reply

Your email address will not be published. Required fields are marked *