മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുൻപാകെ പിഷാരോടി സമാജം സമർപ്പിക്കുന്ന നിവേദനം.

08-04-2020

സർ,

കേരളത്തിൽ ഉടനീളം ക്ഷേത്ര കഴകപ്രവർത്തികൾ ചെയ്യുന്ന പിഷാരോടിമാർ ഉൾപ്പെടെയുള്ള അമ്പലവാസി സമുദായംഗങ്ങൾ മഹാഭൂരിപക്ഷവും പൊതുവെ തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണ്. ഉത്സവകാലമാണ് അവർക്ക് കുറച്ചെങ്കിലും കൂടുതൽ വരുമാനം കിട്ടുന്ന സമയം. ഈ വർഷത്തെ ഉത്സവകാലം ത്യജിക്കേണ്ടിവരികയും ക്ഷേത്രങ്ങൾ തന്നെ അടച്ചിടേണ്ട അവസ്ഥ വരികയും ചെയ്തപ്പോൾ അവർ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീണു പോയിരിക്കുകയാണ്.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു തൊഴിൽ വിഭാഗങ്ങൾക്ക് നല്കുന്ന എല്ലാ സഹായങ്ങളും ആനുകൂല്യങ്ങളും ക്ഷേത്ര പ്രവർത്തികൾ ചെയ്യുന്നവർക്കും നല്കുവാനുള്ള തീരുമാനം എടുക്കണമെന്ന് പിഷാരോടി സമാജം അഭ്യർത്ഥിക്കുന്നു.

മലബാർ ക്ഷേത്ര ജീവനക്കാർക്ക് ആശ്വാസ സഹായം പ്രഖ്യാപിച്ചതിൽ പിഷാരോടി സമാജം നന്ദി അറിയിക്കുന്നു.

ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ അങ്ങയുടെ നേതൃത്വത്തിൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളും ലോക രാഷ്ട്രങ്ങളും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുകയും അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു.

പിഷാരോടി സമുദായത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്ര കഴകക്കാർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നല്കണമെന്ന് ഒരിക്കൽ കൂടി വിനീതമായി അഭ്യർത്ഥിച്ചുകൊണ്ട് ഈ നിവേദനം സമർപ്പിക്കുന്നു.

എന്ന്
ആദരപൂർവം,

എ രാമചന്ദ്രപിഷാരടി
പ്രസിഡന്റ്
പിഷാരോടി സമാജം
9495131090

 

കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി
പിഷാരോടി സമാജം
9447329698 / kphpisharodygmail.com

3+

4 thoughts on “മുഖ്യമന്ത്രിക്ക് നിവേദനം നൽകി

  1. ക്ഷേത്ര പ്രവർത്തകരുടെ /അമ്പലവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുന്ന പിഷാരോടിസമാജം ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ

    1+
  2. വാദ്യകലയിൽ, ഇലതാള പ്രവൃത്തി ചെയ്തു ജീവിക്കുന്ന എളിയ കലാകാരനാണ് ഞാൻ.

    കൊറോണ മൂലം എല്ലാ ഉത്സസവാഘോഷങ്ങളും മുടങ്ങിപ്പോയതിനാലും വേറെ സ്ഥിര വരുമാനമില്ലാത്തതിനാലും മുന്നോട്ടുള്ള ജീവിതം താൽക്കാലികമായി ബുദ്ധിമുട്ടിലായിരിയ്ക്കുന്നു.

    സംഘടനയിൽ നിന്ന് ചെറിയ സാമ്പത്തിക സഹായം കിട്ടിയാൽ വളരെ ഉപകാരമായിരിക്കും ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രത്യേകിച്ചും.
    എന്ന്,

    മനോജ് കുമാർ പിഷാരോടി.മുക്കാട്ടുകര പിഷാരം. മുക്കാട്ടുകര. ത്രിശൂർ. Mob No.9544 488686

    1+
  3. Hope our CM will do something favourable to the temple kazhakam workers being the lowest paid employees of temples. The initiative of Pisharody Samajam on this issue will do a lot to achieve a package to them from the government

    1+

Leave a Reply

Your email address will not be published. Required fields are marked *