KSCEBCFC സാമൂഹ്യ – സാമ്പത്തിക വിവര ശേഖരണ സർവ്വേ യോഗത്തിൽ പിഷാരോടി സമാജം പങ്കെടുത്തു

സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കായുള്ള കമ്മീഷൻെറ നേതൃത്വത്തിൽ മുന്നാക്ക വിഭാഗങ്ങൾക്കിടയിൽ നടത്താനുദ്ദേശിക്കുന്ന സാമൂഹ്യ- സാമ്പത്തിക വിവര ശേഖരണ സർവ്വേയുടെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാനായി കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് M R ഹരിഹരൻ നായർ ഇന്ന് (20/10/21) പാലക്കാട് വിളിച്ച് ചേർത്ത യോഗത്തിൽ പിഷാരോടി സമാജം ജനറൽ സെക്രട്ടറി, പാലക്കാട് ശാഖാ പ്രസിഡന്റ് ശ്രീ എ പി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

കേരളത്തിൽ സാമ്പത്തികമായും സാമൂഹികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് അതിൻെറ അടിസ്ഥാനത്തിൽ ആവശ്യമായ പരിഹാര നിർദ്ദേശങ്ങളുമായി സർക്കാരിന് സമർപ്പിക്കാനുമാണ് കമ്മീഷൻ ഉദ്ദേശിക്കുന്നത്.

ഒരു പഞ്ചായത്ത് വാർഡിൽ നിന്നും ഏറ്റവും കുറഞ്ഞത് അഞ്ച് കുടുംബങ്ങളിൽ നിന്നും എന്ന രീതിയിൽ സംസ്ഥാനതലത്തിൽ ഏകദേശം ഒരു ലക്ഷം കുടുംബങ്ങളിൽ നിന്നും വിവരം ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് കമ്മീഷൻ ചെയർമാൻ പറയുകയുണ്ടായി.

ഇതിനായി പരിശീലനം നല്കി കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കുന്നുണ്ടെന്നും, ഈ വിഷയത്തിൽ മുന്നാക്ക സമുദായ സംഘടനകളുടെ സഹായം അത്യന്താപേക്ഷിതമാണ് എന്നും ഇതോടൊപ്പം സമുദായ സംഘടനകൾ നേരിട്ടും സർവ്വേ നടത്തി കമ്മീഷന് സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിന് വേണ്ടി പ്രിൻറഡ് ഇൻറർവ്യൂ ഷെഡ്യൂളിൻെറ ഒരു കോപ്പിയും എല്ലാ സംഘടനാ നേതാക്കൾക്കും നല്കുകയുണ്ടായി. ശാഖാ തലത്തിൽ ഇത്തരം ഒരു സർവ്വേ നടത്തുവാൻ വേണ്ട കാര്യങ്ങൾ ശാഖാ ഭാരവാഹികളോട് കൂടിയാലോചിച്ചു തീരുമാനിക്കുന്നതാണ്.

പൊതു ചർച്ചയിൽ പിഷാരോടി സമുദായം നേരിടുന്ന പ്രശ്നങ്ങൾ ജനറൽ സെക്രട്ടറി അവതരിപ്പിച്ചു.
സർക്കാർ വെബ്‌സൈറ്റിൽ പിഷാരോടി എന്ന ജാതിപ്പേര് വരാത്തതിനാൽ സർക്കാർ അനുവദിച്ച സംവരണാനുകൂല്യങ്ങൾ അർഹരായ പിഷാരോടി സമുദായംഗങ്ങൾക്ക് ലഭ്യമാകാതെ പോവുമോ എന്ന ആശങ്ക ഉന്നയിച്ചു.

അത് മറ്റു പല ജാതി വിഭാഗങ്ങളും ഉന്നയിച്ച വിവരവും എത്രയും പെട്ടെന്ന് പരിഹാരം കാണുന്നതാണ് എന്നും ചെയർമാൻ പറഞ്ഞു.

സാമ്പത്തിക സാമൂഹിക സർവ്വേ നടത്തുമ്പോൾ വരാവുന്ന ബുദ്ധിമുട്ടുകൾ, ഉദാഹരണമായി ഭാഗം നടത്താത്ത പഴയ തറവാടുകളിൽ താമസിക്കുന്നവരെ തറവാടിൻെറ മൊത്തം സ്ഥലം കണക്കിലെടുത്ത് ഒഴിവാക്കരുത് എന്ന് സമാജം ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചു.

കാരായ്മ അവകാശമായി കിട്ടിയ പഴയ തറവാടുകളിൽ ക്ഷേത്ര ഭൂമി കൈയ്യേറ്റമായി ഉന്നയിച്ച് പല സ്വകാര്യ ക്ഷേത്ര കമ്മിറ്റികളും ദേവസ്വം ബോർഡും ബുദ്ധിമുട്ടിക്കുന്ന കാര്യത്തിൽ കമ്മീഷൻ ഇടപെടേണ്ട ആവശ്യകതയും കമ്മീഷൻറെ ശ്രദ്ധയിൽ പെടുത്തി.

ഇതിന് മുൻപ് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗങ്ങളിലും മുൻ കമ്മീഷന് മുന്നിൽ പങ്കെടുത്ത് സമർപ്പിച്ച കാര്യങ്ങളും പറഞ്ഞു.

ഈ സർവ്വേയെ സദുദ്ദേശ പരമായി ഉൾക്കൊണ്ട് പിഷാരോടി സമാജത്തിന്റെ പൂർണ്ണ സഹകരണം ഉണ്ടാവും എന്നും പിഷാരോടി സമാജം ജനറൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

 

2+

3 thoughts on “KSCEBCFC സാമൂഹ്യ – സാമ്പത്തിക വിവര ശേഖരണ സർവ്വേ യോഗത്തിൽ പിഷാരോടി സമാജം പങ്കെടുത്തു

  1. സാമൂഹ്യ സാമ്പത്തിക വിവരശേഖരണ സർവ്വേ യോഗത്തിൽ പങ്കെടുത്ത ശ്രീ ഹരികൃഷ്ണനും പാലക്കാട് ശാഖാ പ്രസിഡന്റ്‌ ശ്രീ ഉണ്ണിക്കും അനുമോദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *