പരേതനായ പണ്ഡിതരത്നം കെ പി നാരായണ പിഷാരോടിയുടെ 112 മത് ജന്മദിനം ഇന്ന്, 12-09-21 നു അഖില ഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി സെക്രട്ടറി ശ്രീ സജീവൻ നമ്പിയാത്തിന്റെ ഉത്സാഹത്തിൽ സമാജം ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് ആഘോഷിച്ചു.
ചടങ്ങുകളുടെ ഉദ്‌ഘാടനം മുൻ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ വേണുഗോപാൽ നിർവ്വഹിച്ചു. പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ നാരായണൻ, ആചാര്യ സി പി നായർ, സ്വാമി കൃഷ്ണാനന്ദ സരസ്വതി, ഡോ. വി എം വാസുദേവൻ എന്നിവരും സന്നിഹിതരായിരുന്നു.
പണ്ഡിതരത്നം കെ പി നാരായണ പിഷാരോടിയുടെ 84മത് ജന്മദിനം മുതൽ ഈ ദിനം നാരായണീയ പാരായണത്തോടെ അദ്ദേഹം നടത്തി വരുന്നു.
പണ്ഡിതരത്നം കെ പി നാരായണ പിഷാരോടിയുടെ കുടുംബം ഇതോടനുബന്ധിച്ച് ഗുരുവായൂരിലെ അഗതികൾക്കായി അന്നദാനവും നടത്തുകയുണ്ടായി.