പിഷാരോടി സമാജം കോഴിക്കോട് ശാഖയുടെ ജനുവരി മാസ യോഗം 26-01-2020 നു എം ഉണ്ണികൃഷ്ണ പിഷാരടിയുടെ ഭവനമായ ‘തുളസി’യിൽ വെച്ച് നടന്നു.
ഉച്ചക്ക് 2 മണിക്ക് തുടങ്ങിയ യോഗത്തിൽ അനിത ഉണ്ണികൃഷ്ണൻ പ്രാർത്ഥന ആലപിച്ചു. ഗൃഹനാഥൻ എം ഉണ്ണികൃഷ്ണൻ പിഷാരോടി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ശ്രീ സി പി മോഹൻ പിഷാരോടി ആദ്ധ്യക്ഷം വഹിച്ചു.
സെക്രട്ടറി ജിപി ഉണ്ണികൃഷ്ണൻ കഴിഞ്ഞ മാസത്തെ റിപ്പോർട്ട് വായിച്ചു. പിന്നീട് നടന്ന ചർച്ചയിൽ മുമ്പുണ്ടായിരുന്ന പോലെ എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച ഏതെങ്കിലും ഒരു പിഷാരത്ത് വെച്ച് യോഗം ചേരാൻ തീരുമാനമായി. പിഷാരോടി മാരുടെ ഈ കൂട്ടായ്മ എല്ലാ മാസവും മുടങ്ങാതെ ഉണ്ടാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇനി മുതൽ എല്ലാ മാസവും മീറ്റിംഗിന്റെ തിയതിയും സ്ഥലവും അംഗങ്ങളെ ഫോണിലൂടെ വിളിച്ചറിയിക്കുവാൻ തീരുമാനിച്ചു.
പുതുതായി ഒരു ക്ഷേമനിധി ആരംഭിക്കാനും ധാരണയായി. കോഴിക്കോട്ടുള്ള പിഷാരടി ഭവനങ്ങൾ സന്ദർശിച്ച് വിവരശേഖരണം നടത്തി പുതിയ ഡയറക്ടറി ഉണ്ടാക്കുവാനും അതോടൊപ്പം അംഗത്വമെടുക്കാത്തവരെ അംഗങ്ങൾ ആക്കുവാനും യോഗം നിർദ്ദേശിച്ചു.
ഫെബ്രുവരി മാസ യോഗം 09-02-2020 നു സെക്രട്ടറി ജി പി ഉണ്ണികൃഷ്ണന്റെ ഭവനമായ ഗോകുലത്തിൽ വെച്ച് (വളയനാട് ക്ഷേത്രം കിഴക്കേ നട ) 2 മണിക്ക് കൂട്ടുന്നതിന് തീരുമാനിച്ച് ശ്രീമതി രാധ പ്രഭാകരന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.