നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഫാഷനും വൻകിട ഉൽപാദകരും ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ, കാലാതീതമായ റെട്രോ സൗന്ദര്യശാസ്ത്രത്തെ ആധുനികതയുമായി സംയോജിപ്പിച്ചുകൊണ്ട് റെട്രോ ഗിഫ്റ്റ്സ് വേറിട്ടൊരു അനുഭവമൊരുക്കുകയാണ്.
അതെ, പറഞ്ഞു വരുന്നത് നമുക്കിടയിലെ ഒരു സംരംഭകയെക്കുറിച്ചു തന്നെ..
“റെട്രോ” അതിശയകരമായ റെട്രോ / വിന്റേജ് പ്രചോദിത വസ്ത്രങ്ങൾ, ആക്സസറികൾ, മെമന്റോകൾ എന്നിവയുടെ ഉത്പാദകരാണ്. മനോഹരമായ കാഴ്ചക്കുമപ്പുറം, അവ നിങ്ങളെന്താണോ എന്ന് കൂടി പറഞ്ഞു വെക്കുന്നു. ഗർഭധാരണമെന്ന ഒരു അവിസ്മരണീയ നാഴികക്കല്ല്, വിവാഹ ഓർമ്മകൾ, മറക്കാനാവാത്തൊരു യാത്ര, നിങ്ങൾ പിന്തുണയ്ക്കുന്നൊരു വിഷയമോ സന്ദർഭമോ, നിങ്ങൾക്കേറ്റവും പ്രിയപ്പെട്ടൊരു കുഞ്ഞിന് വേണ്ടി, അല്ലെങ്കിൽ നിങ്ങളുടെ ആരാധ്യനായൊരു സുഹൃത്തിന്, എന്നിങ്ങനെ പ്രധാനപ്പെട്ട പലതിനെയും പ്രതിഫലിപ്പിക്കുന്നതിനായാണ് റെട്രോ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓരോ ഉൽപ്പന്നവും വിവിധ വികാരാവിഷ്കാരങ്ങളുടെ വലിയൊരു കാൻവാസാണ്. വസ്ത്രങ്ങൾക്കപ്പുറം, റെട്രോ ഗിഫ്റ്റ്സ് ആധുനിക ഉപയോക്താവിനായി സ്മരണികകളുടെ ഒരു ശേഖരം തന്നെ പ്രദർശിപ്പിക്കുന്നു, അവയോരോന്നും റെട്രോ മനോഹാരിതയുടെ സ്പർശം നിറഞ്ഞതുമാണ്.
മുണ്ടങ്ങാമഠം പിഷാരത്ത് കീർത്തന വിഷ്ണുവാണ് മേൽപ്പറഞ്ഞ സംരംഭക. ഒരു എയ്റോസ്പേസ് എഞ്ചിനീയറാണെങ്കിലും, എല്ലാ അവസരങ്ങളിലും ആർക്ക് എന്ത് സമ്മാനം കൊടുക്കണമെന്നതിലും, അതിന്റെ തിരഞ്ഞെടുപ്പിലും തനിക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് കീർത്തന തിരിച്ചറിഞ്ഞിരുന്നു. അതോടൊപ്പം തന്റെയുള്ളിലെ തീവ്രമോഹത്തെക്കൂടി കൂട്ടുപിടിച്ച് ഒരു പുത്തൻ അദ്ധ്യായം കുറിക്കുവാൻ തീരുമാനിച്ചതിന്റെ പരിണിതഫലമാണ് റെട്രോ ഗിഫ്റ്റ്സ്. 2019ലാണ് കീർത്തന ഇത്തരമൊരു സംരംഭകത്വത്തിലേക്ക് എത്തിച്ചേരുന്നത്. ഭാവുകത്വം തുളുമ്പുന്ന ചിത്രങ്ങളുൾക്കൊള്ളിച്ച് ടീ-ഷർട്ടുകൾ നിർമ്മിക്കുന്ന ഒരു ചെറിയ സംരംഭമായാണ് റെട്രോ ഗിഫ്റ്റ്സ് ആരംഭിച്ചത്. കീര്ത്തന അന്ന് 9 മാസം ഗര്ഭിണിയായിരുന്നു. സാവധാനത്തിലും സ്ഥിരതയോടെയും അവർ ബ്രാൻഡിനെ പരിപോഷിപ്പിച്ചു, ചിന്തനീയങ്ങളായ ഉപഹാര ആശയങ്ങൾ സൃഷ്ടിക്കുകയും വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കുമായി ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും അതോടൊപ്പം തന്റെ കുഞ്ഞിൻറെ വളർച്ചയിൽ ഒരമ്മയെന്ന ചുമതലകളും നിർവ്വഹിച്ചു. ഇന്ന് റെട്രോ ഗിഫ്റ്റ്സ് ഇന്ത്യൻ എയർഫോഴ്സ്, നിരവധി എംഎൻസികൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെയുള്ള ഓർഗനൈസേഷനുകൾക്കും “Make Memories With Us” എന്ന് യഥോചിതം ടാഗ് ചെയ്തിരിക്കുന്ന ഗിഫ്റ്റുകളിൽ സംതൃപ്തരായ ആയിരക്കണക്കിന് പ്രഫുല്ലരായ ഉപഭോക്താക്കൾക്കും വ്യാപാര, സമ്മാന പരിഹാരങ്ങൾ നൽകുന്നു.
ഗുണനിലവാരമാണ് ബ്രാൻഡിന്റെ ഹൃദയമെന്ന് കീർത്തന പറയുന്നു. പ്രക്രിയകൾ കഴിയുന്നത്ര സുസ്ഥിരമായി നിലനിർത്തിക്കൊണ്ട് ഈടുനിൽപ്പും സുഖസൗകര്യവും ഉറപ്പാക്കാൻ പ്രീമിയം അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ഓരോ നിർമ്മിതിയും. സ്റ്റോക്ക് കുറയ്ക്കുന്നതിലൂടെയും ദുർവ്യയങ്ങൾ കുറയ്ക്കുന്നതിലൂടെയും, ശൈലിയിൽ വിട്ടുവീഴ്ച ചെയ്യാതെ ഉത്തരവാദിത്തമുള്ള ഉൽപാദനത്തിന് പ്രതിജ്ഞാബദ്ധരാണവർ. പ്രിന്റുകൾ ഏറെക്കാലം നിലനിൽക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു, ഓരോ ഉൽപ്പന്നത്തിനും ക്ഷണിക പ്രവണതകളെ മറികടക്കുന്ന കാലാതീതമായ ആകർഷണം നൽകുവാനും ശ്രമിക്കുന്നു.
വ്യക്തിഗത ഉൽപ്പന്നങ്ങൾക്കപ്പുറം, 5,000ലധികം സംതൃപ്തരായ ഉപഭോക്താക്കൾക്ക് സേവനം നൽകിയ റെട്രോ ഗിഫ്റ്റ്സ് കോർപ്പറേറ്റ് ഗിഫ്റ്റിംഗിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്. വിപണിയിലെ ഇത്തരം വസ്തുക്കളുടെ ബാഹുല്യം മനസിലാക്കി, ബജറ്റ് അനുസരിച്ച് തരംതിരിച്ച് കസ്റ്റമൈസ് ചെയ്ത സമ്മാനങ്ങൾ നൽകിക്കൊണ്ട് ഈ പ്രക്രിയയെത്തന്നെ ലളിതമാക്കുന്നു. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, എംഡിഎഫ് , അക്രിലിക് മെമന്റോകൾ, മഗ്ഗുകൾ, ഡയറികൾ തുടങ്ങിയ വസ്തുക്കൾ ഈ ശേഖരങ്ങളിൽ ഉൾപ്പെടുന്നു.
മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് രാജന്റെയും മാണിക്കമംഗലം മുണ്ടങ്ങാമഠം പിഷാരത്ത് ജയശ്രീയുടെയും മകളാണ് കീർത്തന. എയർഫോഴ്‌സിൽ പൈലറ്റ് ആയ വിഷ്ണു ഗോപിനാഥിന്റെ ഭാര്യയാണ്. ജഗന്നാഥ്, ഇന്ദു എന്നിവർ മക്കൾ.
റെട്രോയുടെ കാലാതീതമായ ഡിസൈനുകൾ ഉപഭോക്താവുമായി പൂർണ്ണമായും സംവദിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. സന്ദർഭമേതുമാകട്ടെ, ഉപഹാരങ്ങളെ ഇരുകൂട്ടരും തമ്മിലുള്ള വൈശിഷ്ട്യ ബന്ധത്തിന്റെ നൂലിഴകളാക്കുകയെന്നതാണ് റെട്രോയുടെ മുദ്രാവാക്യമെന്നും പറയുന്നു.
കീർത്തനക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
To know more about her venture, pl visit her website.
Well done Keerthana. Truly inspirational
Congrats