കാവശ്ശേരി കുട്ടികൃഷ്ണന് പല്ലാവൂർ-തൃപ്പേക്കുളം സമിതിയുടെ ഗുരുദക്ഷിണ

ഇരിങ്ങാലക്കുട പല്ലാവൂർ-തൃപ്പേക്കുളം സമിതിയുടെ ഈ വർഷത്തെ ഗുരുദക്ഷിണ തിമില കലാകാരൻ ശ്രീ കാവശ്ശേരി കുട്ടികൃഷ്ണ പിഷാരോടിക്ക് നൽകുമെന്ന് സംഘാടകർ അറിയിച്ചു.

2024 ഡിസംബർ 3ന് ഇരിഞ്ഞാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ നടക്കുന്ന ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിന്റെ ഉത്ഘാടന വേദിയിൽ വെച്ച് സമിതിയുടെ ഗുരുദക്ഷിണ അദ്ദേഹത്തിന് നൽകി ആദരിക്കും.

10,000 രൂപയും, ഫലകവും, പൊന്നാടയും അടങ്ങുന്നതാണ് ഗുരുദക്ഷിണ.

കൊടകര ശാഖാ അംഗമായ ശ്രീ കാവശ്ശേരി കുട്ടികൃഷ്ണ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങള്‍!

6+

2 thoughts on “കാവശ്ശേരി കുട്ടികൃഷ്ണന് പല്ലാവൂർ-തൃപ്പേക്കുളം സമിതിയുടെ ഗുരുദക്ഷിണ

Leave a Reply

Your email address will not be published. Required fields are marked *