കേരള നടനത്തിന്റെ ഈറ്റില്ലമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ നിന്നും കേരള നടനം കോഴ്സ് ഒന്നാം റാങ്കിൽ വിജയിച്ചു കൊണ്ട് കാർത്തിക എസ് പിഷാരോടി നൃത്തോപാസന പാതയിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുന്നു.
മാങ്കുറ്റിപ്പാടം തെക്കേ പിഷാരത്ത് കാർത്തിക ഭർത്താവ് ഗിരീഷും മക്കളായ ദേവർഷും, ദേവശ്രീയുമൊത്ത് പോട്ട പിഷാരത്ത് താമസം. അച്ഛൻ : മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് ശക്തിധരൻ, അമ്മ: ജയ ശക്തിധരൻ, മാങ്കുറ്റിപ്പാടം തെക്കേ പിഷാരം
ഇരിഞ്ഞാലക്കുട ഭരത് വിദ്യുത് മണ്ഡൽ കല ഗോകുൽദാസാണ് മോഹിനിയാട്ടം, കുച്ചിപുടി എന്നിവയിൽ ഗുരു. പ്രാചീൻ കലാ കേന്ദ്രയിൽ നിന്നും ഭരതനാട്യം കോഴ്സും പൂർത്തീകരിച്ചിട്ടുണ്ട്.
ചാലക്കുടി പോട്ട പാമ്പാമ്പോട്ട് ക്ഷേത്രത്തിന് സമീപം സ്വന്തമായി നടത്തുന്ന ദേവാംഗന നാട്യഗൃഹത്തിലും മറ്റു വിവിധ സ്ഥലങ്ങളിലും നൃത്താദ്ധ്യാപികയായും വിവിധ വേദികളിൽ വിധികർത്താവായും നൃത്താവതരണവും ആയി മുന്നേറുന്നു.
പിഷാരോടി സമാജം കൊടകര ശാഖ അംഗമായ കാർത്തികക്ക് നൃത്തലോകത്തിൽ കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സമാജം പരിപാടികളിലെ സ്ഥിരസാന്നിദ്ധ്യമായ കാർത്തികക്ക് പിഷാരോടി സമാജം, വെബ്‌സൈറ്റ്, തുളസീദളം എന്നിവയുടെ സംയുക്ത അഭിനന്ദനങ്ങൾ !
Congratulations to Karthika S Pisharody
Well done Karthika. Congratulations & best wishes 🌹 ഇനിയും കലാവിരുതിൽ മുന്നേറുവാൻ അനുഗ്രങ്ങൾ ഉണ്ടാകട്ടെ 👏👏👏👏👏👏👏
Congratulations and best wishes to Smt. Karthika S Pisharody 💐🙏💐