ഇതിഹാസത്തിലെ വീരനും ധീരനുമായ ഒരു കഥാപാത്രത്തെ, കർണ്ണനെ, നാടകരൂപത്തിൽ അവതരിപ്പിച്ച് വിജയിപ്പിച്ചു കൊണ്ട് നന്ദു പിഷാരോടി.
ആഗസ്ത് 19നു ചെമ്പൈ സംഗീത കോളേജിൽ നവരംഗ് അവതരിപ്പിച്ച കർണ്ണപർവ്വം എന്ന ഒരു മണിക്കൂർ നീണ്ട ഏക പാത്ര നാടകത്തിലൂടെയായിരുന്നു നന്ദു പിഷാരോടി തന്റെ അഭിനയത്തികവ് വീണ്ടും തെളിയിച്ചത്. കെ ഗോവിന്ദൻ രചിച്ച്, കണ്ണൻ പാലക്കാട് സംവിധാനം ചെയ്ത നാടകത്തിൽ കുന്തിയുടെ പ്രതിരൂപമായി യാദവും അരങ്ങിലെത്തി. പശ്ചാത്തലത്തിൽ, പിന്നരങ്ങിൽ അരങ്ങേറിയ തോൽപ്പാവ കൂത്ത് ഒരു വേറിട്ട അവതരണമായി.
ഇതിനു മുമ്പ് ശിവപുരത്തെ വിശേഷങ്ങൾ എന്ന ഓഡിയോ നാടകവുമായി നന്ദു പിഷാരടി നമ്മെ അതിശയിപ്പിച്ചിട്ടുണ്ട്.
അദ്ദേഹത്തെക്കുറിച്ചു കൂടുതലറിയാൻ മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിക്കാം.
തിപ്പിലിശ്ശേരി പടിഞ്ഞാക്കര പിഷാരത്ത് നന്ദകുമാറിന്റെ പത്നി മണ്ണാർക്കാട് ഗോവിന്ദപുരം പിഷാരത്ത് പ്രഭ ആർ.ജി. മക്കൾ അഞ്ചിത നന്ദൻ(വിപ്രോ, ഹൈദരാബാദ്), ആർദ്ര നന്ദൻ.
ശ്രീ നന്ദു പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
Congratulations
Congratulations Mr. Nandu Pisharody 🌹 Best wishes too 🙏