ഉത്തര കേരളത്തിൽ, മലബാറിൽ കർക്കിട സംക്രാന്തിയോടനുബന്ധിച്ചുള്ള ഒരു ചടങ്ങിനെപ്പറ്റി ശ്രീമതി രാധ പ്രഭാകരൻ വിശദമാക്കുന്നു.
കേരളത്തിൽ
1.കലിയനുകൊടുക്കൽ ….
2.പൊട്ടീനെ /ചേട്ടെ കളയൽ
രണ്ടും രണ്ടു ദിവസമായിട്ടാണ് പല സ്ഥലങ്ങളിലും നടത്താറ്.
എൻറെ വീട്ടിൽ (Manjeri side) രണ്ടും കൂടി ഒരു ദിവസമാണ്. കർക്കിടകം ഒന്നാംതിയ്യതി.
വീടും ചുറ്റുഭാഗവും വൃത്തിയാക്കി കുപ്പകൾ ഒരു മുറത്തിലോ പാളയിലോ ആക്കി കറുത്ത ഉരുള, ചുവന്ന ഉരുള, കുററിച്ചൂല് (ചേട്ടയായി സങ്കല്പം), ഏണി, കോണി,കാള, പിന്നെ കലിയനുള്ള ഭക്ഷണമായി വെളുത്ത ഉരുള, മങ്ങാകൂട്ടാൻ / മോരൊഴിച്ച് കൂട്ടാൻ, ചക്കക്കൂട്ടാൻ , വറുത്തപ്പേരി, പപ്പടം, കണ്ണിമാങ്ങ ഇവയെല്ലാം കൂടി ഒരു മുറത്തിലോ പാളയിലോ വെച്ച് സന്ധ്യക്ക് വീട്ടിൽ നിന്നും കുറച്ച് ദൂരേ തെക്കു ഭാഗത്ത് വെക്കും( പണ്ട് പടിപ്പുരക്ക് പുറത്താണ് വെച്ചിരുന്നത്). ഇത് ചേട്ടേ കളഞ്ഞ്, ശ്രീഭഗവതിയെ(ശീവോതി) വരവേൽക്കലാണ്.
രണ്ടും കൂടി ഒരു ദിവസം. അതിനായി കലിയനെ കൂക്കി വിളിച്ച് പറയുകയാണ്. ഏണിം കോണീം കേറി പൊയ്ക്കോ കലിയാ…കൂ ..കൂ ..കൂ.. ചക്കേം മാങ്ങേം തിന്നേച്ച് പൊയ്ക്കോ കലിയാ…കൂ… കൂ…കൂ …
ഇതെല്ലാം കഴിച്ച് സമൃദ്ധി തന്നിട്ട് സന്തോഷമായിട്ട് പോ കലിയാ എന്നതാണ് ഐതിഹൃം…
കർക്കിടക തലേന്ന് പെരപ്പുറത്തെറിയുക എന്ന ഒരു ചടങ്ങുണ്ട്. അതിന് മഞ്ഞളിൻറെ ഇലയിൽ ദശപുഷപവും വേരോടുകൂടിയ താളിൻറെ തണ്ടും കെട്ടി പെരപ്പുറത്തെറിയുക. അതിൽ ഏതാണ് മുളക്കുക എന്ന് നോക്കിയാണ് ആ വർഷത്തെ കാർഷിക ഫലംതീരുമാനിക്കുക.
ഇതെല്ലാം ഒരോ ഐതിഹ്യകഥകൾ…
എൻറെ വീട്ടിൽ ഇതെല്ലാം ഇപ്പോഴും ഉണ്ട് ….🙏
(കറുത്ത ഉരുള ….ചോറും കരിക്കട്ട പൊടിച്ചതും.
ചവപ്പ് ഉരുള… ചോറും മഞ്ഞളും ചുണ്ണാമ്പും.)
രാധാ പ്രഭാകരൻ
കോഴിക്കോട്
Excellent