ജൈവം പുരസ്‌കാരം S P ഉണ്ണികൃഷ്ണന്

 

ജൈവ കർഷകരുടെ കൂട്ടായ്മയായ ജൈവം നൽകുന്ന ഏറ്റവും നല്ല ജൈവ കർഷകനുള്ള 2022 ലെ പുരസ്‌കാരം ശ്രീ എസ്. പി. ഉണ്ണികൃഷ്ണന് ലഭിച്ചു.

കുറച്ചു വർഷങ്ങളായി കാർഷിക രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച്ച വെക്കുന്ന സ്രാമ്പിക്കൽ പിഷാരത്ത് ശ്രീ ഉണ്ണികൃഷ്ണന് റോട്ടറി ക്ലബ്‌ നൽകുന്ന വിളവ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

മഹാ ദേവ മംഗലം പിഷാരത്ത് ശ്രീമതി സതിയാണ് സഹധർമ്മിണി. മകൻ സുദീപ്. മരുമകൾ ശ്രുതി. പേരക്കുട്ടി ദ്യുതി. താമസം ഷൊർണൂർ കല്ലിപ്പാടം സായൂജ്യത്തിൽ.

ശ്രീ ഉണ്ണികൃഷ്ണന് സമാജത്തിന്റെയും വെബ് സൈറ്റിന്റെയും തുളസീദളത്തിന്റെയും ആശംസകൾ !

 

7+

3 thoughts on “ജൈവം പുരസ്‌കാരം S P ഉണ്ണികൃഷ്ണന്

Leave a Reply

Your email address will not be published. Required fields are marked *