പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖ 16-02-2020 ൽ നടന്ന കമ്മിറ്റി മീറ്റിംഗ് റിപ്പോർട്ട് .
ശാഖയുടെ എക്സിക്യൂട്ടീവ് കമ്മിററി മീറ്റിംഗ് പ്രസിഡണ്ട് ശ്രീമതി മായ സുന്ദരേശ്വരൻ്റ അദ്ധ്യക്ഷതയിൽ ശ്രീ സി ജി മോഹനൻ്റെ വസതിയായ മാപ്രാണം പുത്തൻ പിഷാരം ശാസ്താ നിവാസിൽ കൂടുകയുണ്ടായി. കുമാരി ശ്രീപ്രിയയുടെ ഈശ്വരപ്രാർത്ഥനയോടെ കൃത്യം 4 മണിക്ക് യോഗം ആരംഭിച്ചു .ഗൃഹനാഥൻ എല്ലാവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു .തുടർന്ന് സമുദായത്തിലെ വിവിധ അംഗങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി .
പിന്നീട് അദ്ധ്യക്ഷ തൻ്റെ ആമുഖ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനം ഇനിയും കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ഓർമ്മപ്പെടുത്തി. ശേഷം സെക്രട്ടറി കഴിഞ്ഞ മാസത്തെ പ്രവർത്തന റിപോർട്ടും ട്രഷററുടെ അഭാവം മൂലം വരവ്ചിലവ് കണക്കും അവതരിപ്പിക്കുകയും ആയത് പാസ്സാക്കുകയും ചെയ്തു. 30-1-20 ന് നടന്ന പഞ്ചാരിയുടെ മീറ്റിങ്ങിൽ ചർച്ച ചെയ്ത കാര്യങ്ങളും, വരവ് ചിലവു കണക്കുകളുo അവതരിപ്പിച്ചു.
23-2-20 നു നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെട്ക്കുവാൻ തീരുമാനമായി. കാരുണ്യ സാന്ത്വന പ്രവർത്തനങ്ങളിൽ ശാഖയുടെ പങ്കാളിത്തം വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ദിവസത്തെ പിക്നിക് നടത്തുവാനും ശാഖയുടെ ഡയറക്ടറി അപ്ഡേറ്റ് ചെയ്യുവാനും തീരുമാനിച്ചു. ശ്രീ കെ പി കേശവൻകുട്ടി പിഷാരോടി പെൻഷൻ ഫണ്ടിലേക്ക് 1000 രൂപ സംഭാവന നൽകി .
ശ്രീ വി പി രാധാകൃഷ്ണൻ ഗുരുവായൂർ ഗസ്റ്റ് ഹൗസ് യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങൾ വിശദീകരിച്ചു.
ശാഖയുടെ അടുത്ത മാസത്ത യോഗം 22-3-20 ന് കാറളം രാജൻ പിഷാരോടിയുടെ
വസതിയിൽ നടത്തുവാൻ തീരുമാനമായി .
ശ്രീ രാധാകൃഷ്ണൻ്റെ നന്ദിയോടെ യോഗം പര്യവസാനിച്ചു .
-സെക്രട്ടറി