-വിജയൻ ആലങ്ങാട്
കോവിഡ് കാലത്തെ ഓൺലൈൻ പഠനങ്ങൾക്കുപകരിക്കും വിധം വൈദ്യുതി എത്താത്ത വീട്ടിലേക്ക് വൈദ്യുതി എത്തിച്ചു കൊണ്ട് ഒരദ്ധ്യാപകൻ മാതൃകയാവുന്നു.
ഹിസാനക്കും , ഫാസിലിനും ഇനി പഠിക്കാൻ അരണ്ട വെളിച്ചത്തിൽ മുഷിഞ്ഞിരിക്കേണ്ട.. സർക്കാരിൻ്റെ കാരുണ്യ സ്പർശത്താൽ വെെദ്യുത ബൾബുകൾ അവരുടെ കൊച്ചുഭവനത്തിന് ചാരുത പകർന്നിരിക്കുന്നു.. ഏഴ് ഇലക്ട്രിക് പോസ്റ്റുകൾ നാട്ടിക്കൊണ്ട് ഏതാണ്ട് എൺപതിനായിരത്തിൽ പരം രൂപ ചെലവു വരുന്ന കർമ്മ പദ്ധതിയാണ് ഹരിമാഷിൻ്റെ ഇടപെടൽ കൊണ്ട് കുടുംബനാഥന് നയാപെെസ പോലും മുടക്കാതെ സാദ്ധ്യമായത്. ഒപ്പം കുട്ടികൾക്ക് പഠിക്കാൻ ഒരു ഡിവെെസും വീട്ടിലെത്തിച്ചു കൊടുത്തു..
വെെദ്യുതി വിതരണത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം മുൻ ഷൊറണൂർ എം.എൽ.എ ശ്രീ.പി.കെ.ശശി നിർവ്വഹിച്ചതോടെ ഹരിദാസൻ മാസ്റ്ററുടെ കഴിഞ്ഞ മൂന്നു മാസത്തെ നിരന്തര പരിശ്രമമാണ് വിജയപഥത്തിലെത്തിയതെന്നു പറയാം .
വീടിൻ്റെ അകത്തളങ്ങളിലും , ഹരിമാഷിൻ്റെ കണ്ണുകളിലും, കുട്ടികളുടെ ഹൃദയ കമലങ്ങളിലും ഒരുപോലെ നിറഞ്ഞു തുളുമ്പിയ ദീപപ്രഭ കാണാൻ കെ.എസ്.ഇ.ബി പ്രവർത്തകരും, അദ്ധ്യാപകരും, നാട്ടുകാരും, കൂട്ടുകാരും സന്നിഹിതരായി….
ശ്രീ ഹരിദാസ് മണ്ണാർക്കാട് ഗോവിന്ദപുരം പിഷാരത്തെയാണ്. പാറക്കടവ്ചെങ്ങനാത്ത് പിഷാരത്തെ സ്മിതയാണ് ഭാര്യ. അഭിഷേക്, അഭിനന്ദ് എന്നിവർ മക്കൾ.
ശ്രീ ഹരിദാസ് ഗോവിന്ദാപുരത്തിന് അഭിനന്ദനങ്ങൾ
Congrats
Congratulations Haridas. Keep going
Well done Sri. Haridas.
ഹരിദാസ് മാഷിന് അഭിനന്ദനങ്ങൾ…..
ഹരിദാസിന്ന് അഭിനന്ദനങ്ങൾ
Congrats Shri Haridasan Master. Your service which helped a group of people, is surely appreciable.
Congrats….. Congrats.
Congradulations, Haridasan master 🌹
ഇടതുപക്ഷ പുരോഗമന അദ്ധ്യാപക സംഘടനാ പ്രവർത്തകൻ കൂടിയായ ഹരി കരുതലിന്റെ ഉദാത്ത മാതൃക. അഭിമാനം.