ജി ആർ ഗോവിന്ദന് കഥകളി സംഗീതത്തിൽ അരങ്ങേറ്റം

 

കർണ്ണാട്ടിക് സംഗീത മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ജി ആർ ഗോവിന്ദൻ 2024 നവംബർ 24 ഞായറാഴ്ച തിരുവമ്പാടി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തുന്നു. ശ്രീ കലാനിലയം രാമകൃഷ്ണന്റെ കീഴിലാണ് ഗോവിന്ദൻ സംഗീതമഭ്യസിക്കുന്നത്.

തുടർന്ന് ലവണാസുരവധം കഥകളിയും അരങ്ങേറും. കഥകളി അവതരണം സമാജം കഥകളി അദ്ധ്യാപകൻ ശ്രീ കലാനിലയം അനിൽ കുമാറും സംഘവുമാണ്. ശ്രീ ജി ആർ ഗോവിന്ദന്റെ ഗുരു കലാനിലയം രാമകൃഷ്ണനും ആദിത്യൻ പിഷാരോടിയുമാണ് പിന്നണി സംഗീതമൊരുക്കുന്നത്.

ശ്രീ ജി ആർ ഗോവിന്ദന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ !

9+

4 thoughts on “ജി ആർ ഗോവിന്ദന് കഥകളി സംഗീതത്തിൽ അരങ്ങേറ്റം

  1. ഭാവുകങ്ങള്‍… അഭിനന്ദനങ്ങള്‍….

    0

Leave a Reply

Your email address will not be published. Required fields are marked *