-മുരളി മാന്നനൂർ
പന്ത്രണ്ടാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ഫിപ്രസ്‌കി’ ജൂറി അംഗമായി ജി.പി. രാമചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഇന്ത്യൻ സിനിമയ്ക്കാണ് ഫിപ്രസ്‌കി പുരസ്‌കാരം നൽകുന്നത്. സ്ലൊവേനിയയിൽനിന്നുള്ള ജിയോവനി വിമെർകാറ്റി, ഫ്രാൻസിൽനിന്നുള്ള നഡ അഷാരി ഗില്ലോൺ എന്നിവരാണ് ഫിപ്രസ്‌കി ജൂറിയിലെ മറ്റംഗങ്ങൾ.
26 മുതൽ മാർച്ച് നാലുവരെയാണ് മേള നടക്കുന്നത്. ബെംഗളൂരു ചലച്ചിത്ര മേളയുടെ എട്ടാമത് എഡിഷനിൽ ജി.പി. രാമചന്ദ്രൻ ഫെസ്റ്റിവൽ ഔദ്യോഗിക ജൂറിയിലുണ്ടായിരുന്നു..ഐ.എഫ്.എഫ്.കെ., ഐ.ഡി.എസ്.എഫ്.എഫ്.കെ., ദേശീയ ചലച്ചിത്ര അവാർഡ് (രചനാ വിഭാഗം) തുടങ്ങി ഒട്ടേറെ ജൂറികളിൽ അംഗമായിരുന്നിട്ടുള്ള ജി.പി. രാമചന്ദ്രൻ നിലവിൽ ഫിപ്രസ്‌കി ഇന്ത്യാ ചാപ്റ്ററിന്റെ ട്രഷററാണ്.
ശ്രീ രാമചന്ദ്രൻ മണ്ണാർക്കാട്ട് ഗോവിന്ദപുരത്ത് പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും എ.പി.നാരായണ പിഷാരോടിയുടെയും മകനാണ്.
ശ്രീ രാമചന്ദ്രന് പിഷാരോടി സമാജത്തിൻറെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ
ശ്രീ രാമചന്ദ്രന് അഭിനന്ദനങ്ങൾ
Congratulations Ramachandran
ശ്രീ രാമചന്ദ്രന്ന് അഭിനന്ദനങ്ങൾ