കഴിഞ്ഞ ആറുവർഷക്കാലം ഗുരുവായൂരിലെ പിഷാരോടി സമാജം ഗസ്റ്റ് ഹൗസ് മാനേജറായി പ്രവർത്തിച്ചു വന്നിരുന്ന ശ്രീ അച്ചുതപ്പിഷാരടിക്ക് 1-11=2021 ന് ഗസ്റ്റ് ഹൗസിൽ വച്ച് സമാജം പ്രസിഡണ്ടിൻെറ അദ്ധ്യക്ഷതയിൽ ചേർന്ന വിശേഷാൽ യോഗത്തിൽ വച്ച് സമുചിതമായി യാത്ര അയപ്പ് നല്കി.
പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി അച്ചുതപ്പിഷാരടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ സ്നേഹോപഹാരം സമർപ്പിച്ചു.
സമാജം പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നിവർക്ക് പുറമെ സമാജം ജോ. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ, PP& TDT സെക്രട്ടറി ശ്രീ വി പി രാധാകൃഷ്ണൻ, PP&TDT ജോ സെക്രട്ടറി ശ്രീ പി മോഹനൻ, PP&TDT ട്രഷറർ ശ്രീ കെ പി രവീന്ദ്രൻ , ഗസ്റ്റ് ഹൗസിലെ സ്റ്റാഫ് ശ്രീ മതി ബിന്ദു എന്നിവർ ശ്രീ അച്ചുതപ്പിഷാരടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
ശ്രീ അച്ചുതപ്പിഷാരടി സമുചിതമായി മറുപടി പറഞ്ഞു.
യോഗത്തിൽ നിയുക്ത മാനേജർ ശ്രീ രാമചന്ദ്രൻ, ഗസ്റ്റ് ഹൗസ് ജീവനക്കാരായ ശ്രീ ബാലചന്ദ്രൻ, ശ്രീമതി സുമതി, ശ്രീമതി ആരതി എന്നിവർ സന്നിഹിതരായിരുന്നു.