പിഷാരോടി സമുദായത്തിൽ അധികമാരും അറിയാതെ എത്രയോ കലാകാരന്മാരും കലാകാരികളും ഉണ്ടെന്ന് നമ്മൾ പലപ്പോഴും തിരിച്ചറിയുന്നത് ചില യാദൃശ്ചിക മുഹൂർത്തങ്ങളിലൂടെയാണ്
അത്തരമൊരു മംഗള മുഹൂർത്തത്തിൽ ആണ് ഗീതിക പ്രദീപ് എന്ന മിടുക്കിയെ കണ്ടെത്തുന്നത്. സെപ്റ്റംബർ 8 ന് ഷൊർണ്ണൂർ മഹാദേവ മംഗലത്ത് വെച്ച് നടന്ന മഹാ ദേവ മംഗലം പിഷാരം കുടുംബ സംഗമത്തിൽ ഗീതിക പാടിയ പാട്ടുകളും നൃത്തവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ഇത്ര ചെറുപ്പത്തിലേ പ്രകടിപ്പിക്കുന്ന കലാ നൈപുണ്യം തീർച്ചയായും നാളത്തെ രത്നത്തിളക്കങ്ങളുടെ അടയാളങ്ങൾ.
കണ്ണന്നൂർ പിഷാരത്ത് പ്രദീപിന്റെയും മഹാ ദേവ മംഗലം പിഷാരത്ത് ശ്രീകലയുടെയും മകളായ ഗീതിക രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്. അനുജത്തി നിഖിതയും ഗായികയും നർത്തകിയുമാണ്.
ഗീതിക പ്രദീപിന് പിഷാരോടി സമാജം, തുളസീദളം, വെബ് സൈറ്റ് എന്നിവയുടെ അഭിനന്ദനങ്ങൾ. ആശംസകൾ!
Congrats Geethika 🌹