ഈയിടെ കാനഡയിൽ വച്ച് അന്തരിച്ച പിഷാരോടി സമാജം മുൻ ജനറൽ സെക്രട്ടറി സി ആർ പിഷാരോടിയുടെ പിണ്ഡം സമരാധനാദി മരണാനന്തര ക്രിയകൾ വളരെ ഭംഗിയായി കാനഡയിൽ അദ്ദേഹത്തിന്റെ മകളുടെ വസതിയിൽ വച്ച് നടന്നു.
ഇതിൽ ഏറ്റവും വലിയ പ്രത്യേകത സി ആർ പിഷാരോടിയുടെ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ഇവിടെ നടത്തുന്ന രീതിയിൽ തന്നെ എല്ലാ ചടങ്ങുകളും കാനഡയിൽ വച്ചും നടത്താൻ കഴിഞ്ഞു എന്നതാണ്.
ഗുരുവായൂർ മുൻ മേൽശാന്തിയും കാനഡ ഒൻ്റാറിയോയിലെ ഗുരുവായൂരപ്പൻ ക്ഷേത്രം തന്ത്രിയുമായ ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരി, പിഷാരോടിമാരുടെ ചടങ്ങുകളും പൂജാവിധികളും നമ്മുടെ ചടങ്ങുഗ്രന്ഥം നോക്കി മനസ്സിലാക്കുകയും ആചാര്യനായിരുന്ന് പറഞ്ഞുകൊടുത്ത് ചെയ്യിപ്പിക്കുകയുമായിരുന്നു.
താന്ത്രിക ആചാര്യനായ അദ്ദേഹത്തോട് നമ്മുടെ പൂജാവിധികളെക്കുറിച്ചും പിണ്ഡച്ചടങ്ങുകളെക്കുറിച്ചും ഫോണിലൂടെ വിശദമായി ചർച്ച ചെയ്യാനുള്ള അവസരം ഉണ്ടായത് വലിയ ഭാഗ്യമായി കണക്കാക്കുന്നു.
ശ്രീ സി ആർ പിഷാരോടിയുടെ പത്നി രാധച്ചേച്ചി, മകൾ രഞ്ജിനി, മരുമകൻ ശ്രീ ഉണ്ണികൃഷ്ണൻ ( കണ്ണേട്ടൻ) എന്നിവരുടെ താല്പര്യവും പരിശ്രമവും കാനഡയിലുള്ള നമ്മുടെ ബന്ധുജനങ്ങളുടെ ഉത്സാഹവും സഹകരണങ്ങളും കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ അകമഴിഞ്ഞ സഹായവും കൊണ്ടാണ് വിദേശത്ത് ഇത്ര ഭംഗിയായി ചടങ്ങുകൾ നടത്താൻ കഴിഞ്ഞത്. അതിൽ ചെറിയൊരു ഭാഗമാവാൻ കഴിഞ്ഞതിൽ എനിക്കും അതിയായ ചാരിതാർത്ഥ്യമുണ്ട്.
ഇത് നമ്മുടെ ചടങ്ങുകളോട് താല്പര്യമുള്ള ഏവർക്കും മാതൃകയും പ്രചോദനവും ആവും എന്ന് വിശ്വസിക്കുന്നു.
കെ പി ഹരികൃഷ്ണൻ
Sabash,
A good initiative indeed
നമ്മളെ വിട്ടുപിരിഞ്ഞ സി.ആർ പിഷാരടിയുടെ പിണ്ഡകർമ്മങ്ങൾ ഏറ്റവും അനുയോജ്യമായ തരത്തിൽ കാനഡയിൽ വെച്ച് നടത്താൻ സാധിച്ചത് ഒരു മഹാഭാഗ്യംതന്നെ. അതിനുത്സാഹിച്ച കുടുംബാഗങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ